'എനിക്ക് വിശ്വസിക്കാനാവുന്നില്ല, ഉത്തരക്കുട്ടി സുന്ദരിയായ മണവാട്ടിയായി വളർന്നെന്ന്'; ആശംസകളുമായി സംയുക്ത

വിവാഹചടങ്ങുകളിൽ നിറസാന്നിധ്യമായി സംയുക്തയും ബിജു മേനോനുമുണ്ടായിരുന്നു
ഉത്തരയും നിതേഷും വിവാഹവേളയിൽ, സംയുക്ത വർമ/ ഇൻസ്റ്റ​ഗ്രാം
ഉത്തരയും നിതേഷും വിവാഹവേളയിൽ, സംയുക്ത വർമ/ ഇൻസ്റ്റ​ഗ്രാം

ടിയും നർത്തകിയുമായ ഉത്തര ഉണ്ണി കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ഇപ്പോൾ ഉത്തരയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് രം​ഗത്തെത്തുകയാണ് സംയുക്ത വർമ. ഉത്തരയും സംയുക്തയും അടുത്ത ബന്ധുക്കളാണ്. വിവാഹചടങ്ങുകളിൽ നിറസാന്നിധ്യമായി സംയുക്തയും ബിജു മേനോനുമുണ്ടായിരുന്നു. ഉത്തരക്കുട്ടി വളർന്നു സുന്ദരിയായ മണവാട്ടിയായെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് സംയുക്ത കുറിച്ചത്. 

എനിക്ക് വിശ്വസിക്കാനാവുന്നില്ല, ഉത്തരക്കുട്ടി വളർന്നു സുന്ദരിയായ മണവാട്ടിയായെന്ന്. എല്ലാം സമ്മതിക്കണം എന്നല്ല സ്നേഹത്തിലൂടെ അർത്ഥമാക്കുന്നത്, കണ്ണുകളിൽ പരസ്പരം നോക്കൂ ഒരിക്കലും വഴക്കിടേണ്ടിവരില്ല. മോശം നാളുകളിൽ പോലും ആ വ്യക്തിയില്ലാതെ നിങ്ങൾക്ക് ചിന്തിക്കാനാവില്ലെന്നതാണ് അതിന്റെ അർത്ഥം. ഹാപ്പി മാരീഡ് ലൈഫ് ഉത്തര നിതേഷ്- സംയുക്ത കുറിച്ചു. നവദമ്പതികളുടെ വിവാഹ ഫോട്ടോയും സംയുക്ത പങ്കുവെച്ചിട്ടുണ്ട്. 

 ബാംഗ്ലൂരുവിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷ് ആണ് ഉത്തര ഉണ്ണിയുടെ വരന്‍. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. നടി ഊര്‍മിള ഉണ്ണിയുടെ മകളാണ്‌ ഉത്തര. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്‍ത്  ഇടവപ്പാതി എന്ന ചിത്രത്തിലൂടെ ആയിരുന്നു ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com