വിഷുക്കണി മമധർമ്മയ്ക്ക് സമർപ്പിക്കണം, ഇതുവരെ കിട്ടിയത് 1.17 കോടിയെന്ന് അലി അക്ബർ

60 ശതമാനം ചിത്രീകരണം പൂർത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു
അലി അക്ബർ/ ഫേയ്സ്ബുക്ക്
അലി അക്ബർ/ ഫേയ്സ്ബുക്ക്

വിഷുക്കണി മമധർമ്മയിലേക്ക് സമർപ്പിക്കണമെന്ന അഭ്യർത്ഥനയുമായി സംവിധായകൻ അലി അക്ബർ. മലബാർ പശ്ചാത്തലമാക്കിയുള്ള 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിനായി 1. 17 കോടി രൂപ ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചു. 60 ശതമാനം ചിത്രീകരണം പൂർത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ ഷെഡ്യൂൾ മെയ് ആദ്യവാരം ആരംഭിക്കാൻ തീരുമാനിച്ചിരിക്കയാണെന്നും ഫേയ്സ്ബുക്കിൽ കുറിച്ചു. 

"മമധർമ്മയ്ക്ക് ഇതുവരെ പൊതുജനം നൽകിയത് 1,17,42,859 രൂപയാണ്. ആയതിൽ നിന്നും,ചലച്ചിത്രത്തിന്‍റെ 60 ശതമാനം ചിത്രീകരിച്ചു കഴിഞ്ഞു. ആയതിലേക്കുള്ള ചിലവ് കഴിച്ച് നമ്മുടെ കൈവശം 8-4-21ന് മിച്ചമുള്ളത് 30,76,530 രൂപയാണ്. കൃത്യമായും പ്രതിമാസം കണക്കുകൾ സമർപ്പിക്കപ്പെടുന്നുണ്ട്. 90 ശതമാനം തുകയും ബാങ്ക് അക്കൗണ്ടിലൂടെയാണ് നൽകുന്നത്. രണ്ടാമത്തെ ഷെഡ്യൂൾ മെയ് ആദ്യവാരം ആരംഭിക്കാൻ തീരുമാനിച്ചിരിക്കയാണ്. ആയതിലേക്കുള്ള പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഷൂട്ട് ചെയ്തിടത്തോളം എഡിറ്റ്‌ ചെയ്തു തൃപ്തിയുണ്ട്. ഒരിക്കൽക്കൂടി ഞാന്‍ അഭ്യർത്ഥിക്കുന്നു, ഇത്തവണത്തെ വിഷുക്കണി മമധർമ്മയ്ക്ക് സമർപ്പിക്കണം"- അലി അക്ബർ കുറിച്ചു. 

സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 20ന് വയനാട്ടിലാണ് ആരംഭിച്ചത്. ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നത് തലൈവാസല്‍ വിജയ് ആണ്. ജോയ് മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com