ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

നടൻ വിവേകിന് ഹൃദയാഘാതം, നില ​ഗുരുതരം 

കഴിഞ്ഞ ദിവസം വിവേക് കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു

മിഴ് നടൻ വിവേകിന് ഹൃദയാഘാതം. ഇന്ന് രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ട നടനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന്റെ നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. 59കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. 

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. തീവ്രപരിചരണവിഭാഗത്തിലാണ് വിവേക് ഇപ്പോഴുള്ളത്. 

മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയ നടനാണ് വിവേക്. സാമി, ശിവാജി, അന്യൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com