'അവിടെ കുംഭ മേള, ഇവിടെ തൃശൂർ പൂരം'; ഇവരാണ് യഥാർത്ഥ വൈറസുകളെന്ന് ഡോ. ബിജു 

കുംഭമേളയോട് താരതമ്യം ചെയ്താണ് ഇപ്പോൾ തൃശൂർ പൂരം നടത്തുന്നതിനെതിരെ അദ്ദേഹം രംഗത്തെത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോവിഡ് വ്യാപനം ഉയർന്നുകൊണ്ടിരിക്കുന്നതിനിടയിൽ തൃശൂർ പൂരം കൊണ്ടാടാനുള്ള നീക്കത്തെ വിമർശിച്ച് സംവിധായകൻ ഡോ. ബിജു. കുംഭമേളയോട് താരതമ്യം ചെയ്താണ് ഇപ്പോൾ തൃശൂർ പൂരം നടത്തുന്നതിനെതിരെ അദ്ദേഹം രംഗത്തെത്തിയത്. പൂരവും കുംഭമേളയും നടത്താൻ നിൽക്കുന്ന മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവപ്രേമികളുമാണ് യഥാർത്ഥ വൈറസുകളെന്നാണ് സംവിധായകൻ കുറിച്ചിരിക്കുന്നത്. 

"ഇലക്ഷൻ മാമാങ്കം കഴിഞ്ഞു...ഇനി....അവിടെ കുംഭ മേള...ഇവിടെ തൃശൂർ പൂരം....എന്തു മനോഹരമായ നാട്....ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും  ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്....ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ...കൊറോണ വൈറസ് ഇവർക്ക് മുൻപിൽ തലകുനിക്കണം", - ഡോ. ബിജു ഫേസ്ബുക്കിൽ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com