'ക്രിസ്ത്യാനികളും ഹൈന്ദവരും പെൺമക്കളെ ശ്രദ്ധിച്ചാൽ നല്ലത്, കാക്ക കൊത്തും'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2021 12:39 PM  |  

Last Updated: 19th April 2021 12:44 PM  |   A+A-   |  

ali_akbar love jihad

അലി അക്ബർ/ ഫേയ്സ്ബുക്ക്

 

വ് ജിഹാദ് വിഷമയത്തിൽ മുസ്ലീം വിരുദ്ധ പരാമർശവുമായി സംവിധായകൻ അലി അക്ബർ. ലവ് ജിഹാദിൽ സർക്കാരോ കോൺ​ഗ്രസോ ഒപ്പമുണ്ടാകില്ലെന്നും ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്മക്കളെ ശ്രദ്ധിക്കണമെന്നുമാണ് അലി അക്ബർ കുറിച്ചത്. 

"ലവ് ജിഹാദ്" സർക്കാർ ഒപ്പമുണ്ടാകില്ല,കോൺഗ്രസ്സ് ഒപ്പമുണ്ടാവില്ല, ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്മക്കളെ ശ്രദ്ധിച്ചാൽ നല്ലത്. കാക്ക കൊത്തും- അലി അക്ബർ കുറിച്ചു. ബിജെപി സഹയാത്രികനായ അലി അക്ബർ ഇതിന് മു‌ൻപ് വർ​ഗീയ പരാമർശവുമായി രം​ഗത്തെത്തിയിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ വിമർശനവുമായി എത്തിയിരിക്കുന്നത്. 

 

"ലവ് ജിഹാദ്" സർക്കാർ ഒപ്പമുണ്ടാകില്ല,കോൺഗ്രസ്സ് ഒപ്പമുണ്ടാവില്ല, ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്മക്കളെ ശ്രദ്ധിച്ചാൽ നല്ലത്. കാക്ക കൊത്തും

Posted by Ali Akbar on Sunday, April 18, 2021

ഇപ്പോൾ പുഴ മുതൽ പുഴ വരെ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് അലി അക്ബർ. മലബാർ കലാപത്തെക്കുറിച്ച് പറയുന്ന ചിത്രം ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സമാഹരിച്ചാണ് നിർമിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരുന്നു.