നടൻ വിവേകിന്റെ മരണം; അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചാൽ കേസെടുക്കും

കോവിഡ് വാക്സിനേഷനാണ് വിവേകിന്റെ മരണത്തിന് കാരണമായത് എന്ന് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ്  ചെന്നൈ കോര്‍പ്പറേഷന്‍ കമ്മിഷണര്‍ ജി. പ്രകാശ് വ്യക്തമാക്കിയത്
വിവേക്/ ഫയൽചിത്രം
വിവേക്/ ഫയൽചിത്രം

ചെന്നൈ; തമിഴ് നടൻ വിവേകിന്റെ അപ്രതീക്ഷിത വിയോ​ഗം ഏൽപ്പിച്ച ആഘാതത്തിലാണ് തെന്നിന്ത്യൻ സിനിമാലോകം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു താരത്തിന്റെ അന്ത്യം. എന്നാൽ വിവേകിന്റെ മരണത്തെക്കുറിച്ച് പല അഭ്യൂ​ഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ഇത്തരം പ്രചരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് അധികൃതർ. 

കോവിഡ് വാക്സിനേഷനാണ് വിവേകിന്റെ മരണത്തിന് കാരണമായത് എന്ന് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ്  ചെന്നൈ കോര്‍പ്പറേഷന്‍ കമ്മിഷണര്‍ ജി. പ്രകാശ് വ്യക്തമാക്കിയത്.  കോവിഡ് വാക്‌സിനുമായി മരണത്തിന് ബന്ധമില്ലെന്ന് വ്യക്തമാക്കിയതാണ്. മികച്ച വ്യക്തിത്വത്തിനുടമയായ വിവേകിന്റെ വിയോഗം ദൗര്‍ഭാഗ്യകരമാണ്. കോവിഡ് വാക്‌സിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടുപിന്നാലെ അദ്ദേഹം മരിക്കുകയായിരുന്നു. വ്യാഴാഴ്ച കോവാക്സീൻ ആദ്യ ഡോസ് സ്വീകരിക്കുന്ന ചിത്രം വിവേക് സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് ആരോപണം ഉയർന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com