'എന്റെ ആദ്യത്തെ തെലുങ്ക് ചിത്രം ഇന്ന് തുടങ്ങും'; സന്തോഷം പങ്കുവെച്ച് നസ്രിയ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2021 01:27 PM  |  

Last Updated: 19th April 2021 01:27 PM  |   A+A-   |  

nazriya telugu

നസ്രിയ നസീം/ ഇൻസ്റ്റ​ഗ്രാം

 

ർത്താവ് ഫഹദ് ഫാസിലിനൊപ്പം തന്നെ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള തയാറെടുപ്പിലാണ് നടി നസ്രിയ നസിം. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം ആന്റെ സുന്ദരാനികിക്ക് ഇന്ന് തുടക്കമാകും. നസ്രിയ തന്നെയാണ് ഷൂട്ടിങ് ആരംഭിക്കുന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. 

‘ഇന്ന് എന്റെ ആദ്യ തെലുങ്കു ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങും. ആദ്യ ദിവസം എപ്പോഴും പ്രിയപ്പെട്ടതായിരിക്കും. ആന്റെ സുന്ദരാനികി പ്രയപ്പെട്ടതായിരിക്കും’.- എന്നാണ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ചിത്രത്തില്‍ നാനിയാണ് നസ്രിയയുടെ നായകനായി എത്തുന്നത്. നാനിയുടെ 28-ാം ചിത്രം കൂടിയാണിത്. മൈത്രി മൂവി മെക്കേഴ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിവേക് അത്രേയയാണ് സംവിധാനം ചെയ്യുന്നത്. ഒരു റൊമാന്റിക് മ്യൂസിക്കല്‍ സിനിമയാവും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫഹദ് ഫാസിലും തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുകയാണ്. അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പയിൽ വില്ലൻ കഥാപാത്രത്തെയാണ് ഫഹദ് അഭിനയിക്കുന്നത്. ചിത്രത്തിലേക്ക് ഫഹദിനെ സ്വാ​ഗതം ചെയ്തുകൊണ്ട് അണിയറ പ്രവർത്തകർ വിഡിയോ പുറത്തിറക്കിയിരുന്നു.