പ്രമുഖ നടന്‍ കിഷോര്‍ നന്ദ്‌ലാസ്‌കര്‍ കോവിഡ് ബാധിച്ചു മരിച്ചു

പ്രമുഖ ബോളിവുഡ് നടന്‍ കിഷോര്‍ നന്ദ്‌ലാസ്‌കര്‍ കോവിഡ് ബാധിച്ച് മരിച്ചു.
കിഷോര്‍ നന്ദ്‌ലാസ്‌കര്‍
കിഷോര്‍ നന്ദ്‌ലാസ്‌കര്‍

മുംബൈ: പ്രമുഖ ബോളിവുഡ് നടന്‍ കിഷോര്‍ നന്ദ്‌ലാസ്‌കര്‍ കോവിഡ് ബാധിച്ച് മരിച്ചു.  കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ താനെയിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങി.

അദ്ദേഹത്തിന് കടുത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിരുന്നതായി ചെറുമകന്‍ അനിഷ് വ്യക്തമാക്കി. 

മറാത്തി, ബോളിവുഡ് സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു കിഷോര്‍. 1989ലാണ്് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. വാസ്തവ്, സിംഗം, സിമ്പ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com