ഇൻസ്റ്റ​ഗ്രാമിനെ തീപിടിപ്പിച്ച് സാനിയ, മാലിദ്വീപ് ചിത്രങ്ങൾ വൈറൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2021 12:50 PM  |  

Last Updated: 20th April 2021 12:50 PM  |   A+A-   |  

saniya_iyappan maldives

സാനിയ അയ്യപ്പൻ/ ഇൻസ്റ്റ​ഗ്രാം

 

പിറന്നാൾ ആഘോഷിക്കാൻ മാലിദ്വീപിൽ എത്തിയിരിക്കുകയാണ് യുവ നടി സാനിയ അയ്യപ്പൻ. കഴിഞ്ഞ ദിവസമാണ് സുഹൃത്തുക്കൾക്കൊപ്പം താരം ഡ്രീം ഡെസ്റ്റിനേഷനിൽ എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ മാലിദ്വീപ് ചിത്രങ്ങളാണ്. സ്വിമ്മിങ് സ്യൂട്ടിൽ ​ഹോട്ട് ലുക്കിലുള്ളതാണ് ചിത്രങ്ങൾ. 

കടൽത്തീരത്ത് തൊപ്പിയും കറുത്ത സ്വിമ്മിങ്ങ് സ്യൂട്ടും ധരിച്ചിരിക്കുന്ന സാനിയയാണ് ചിത്രത്തിൽ. നിരവധി സെലിബ്രിറ്റികളാണ് സാനിയയുടെ ഹോട്ട് ചിത്രത്തിൽ കമന്റുമായി എത്തിയത്. എന്റെ ഇൻസ്റ്റ​ഗ്രാമിന് തീപിടിച്ചു എന്നാണ് നടി ശിൽപ ബാല കുറിച്ചത്. കൂടാതെ റിമ കല്ലിങ്കൽ, നിമിഷ സജയൻ, ​ഗീതു മോഹൻദാസ് തുടങ്ങിയ താരങ്ങളും കമന്റുമായി എത്തിയിട്ടുണ്ട്. 

കൂടാതെ തനിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മനോഹരമായ മറ്റൊരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ, സണ്ണി വെയിൻ ഉൾപ്പടെയുള്ളവർ താരത്തിന് ആശംസകളുമായി എത്തി. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സാംസൺ ലെയ്ക്കൊപ്പമാണ് താരത്തിന്റെ മാലിദ്വീപിൽ എത്തിയത്. 

റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ശ്രദ്ധേയയയാകുന്നത്. തുടർന്ന് ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് ‌അഭിനയരംഗത്ത് ചുവടുറപ്പിച്ചു. ലൂസിഫറില്‍ സാനിയ ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. സല്യൂട്ട് എന്ന സിനിമയിൽ ദുൽഖർ സൽമാനൊപ്പവും സാനിയ അഭിനയിക്കുന്നുണ്ട്.