ചലച്ചിത്ര പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും സൗജന്യ വാക്സിൻ നൽകാൻ ചിരഞ്ജീവി

ഏപ്രില്‍ 22 മുതല്‍ 45 വയസിന് മുകളിലുള്ള എല്ലാ ചലച്ചിത്രപ്രവർത്തകർക്കും തെലുങ്ക് സിനിമ മാധ്യമപ്രവർത്തകർക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലൂടെ ചിരഞ്ജീവി അറിയിച്ചു
ചിരഞ്ജീവി /ഫയൽ ചിത്രം
ചിരഞ്ജീവി /ഫയൽ ചിത്രം

ലച്ചിത്രപ്രവർത്തകർക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന്‍ നൽകുമെന്ന് തെലുങ്ക് നടന്‍ ചിരഞ്ജീവി. താരം നേതൃത്വം നല്‍കുന്ന കെറോണ ക്രൈസിസ് ചാരിറ്റിയും(CCC)അപ്പോളോ 247മായി സഹകരിച്ചാണ് വാക്സിന്‍ നല്‍കുന്നത്. താരം തന്നെയാണ് ട്വിറ്ററിലൂടെ വിവരം അറിയിച്ചത്. 

ഏപ്രില്‍ 22 മുതല്‍ 45 വയസിന് മുകളിലുള്ള എല്ലാ ചലച്ചിത്രപ്രവർത്തകർക്കും തെലുങ്ക് സിനിമ മാധ്യമപ്രവർത്തകർക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലൂടെ ചിരഞ്ജീവി അറിയിച്ചു. വാക്സിന്‍ ലഭിക്കാന്‍ അർഹതയുള്ളവർക്ക് മാത്രമല്ല അവരുടെ പങ്കാളികൾക്ക് വാക്സിൻ ലഭ്യമാക്കും. ഒരു മാസത്തോളം വാക്സിൻ വിതരണം നീണ്ടുനില്‍ക്കും.

കഴിഞ്ഞ വര്‍ഷമാണ് തെലുങ്ക് സിനിമാരംഗത്തെ സഹപ്രവര്‍ത്തകരുമായി സഹകരിച്ച് സിസിസിക്ക് ചിരഞ്ജീവി തുടക്കം കുറിച്ചത്. ലോക്ക്ഡൗണ്‍ മൂലം ദുരിതത്തിലായ സിനിമമേഖലയിലുള്ളവര്‍ക്ക് സിസിസിയുടെ നേതൃത്വത്തില്‍ ഒട്ടേറെ സാമ്പത്തികസഹായങ്ങള്‍ ചെയ്തിരുന്നു. നടന്‍മാരായ നാഗാര്‍ജുന, പ്രഭാസ്, രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍, നടി കാജല്‍ അഗര്‍വാള്‍ തുടങ്ങിയവര്‍ കഴിഞ്ഞ വര്‍ഷം കൊറോണ ക്രൈസിസ് സൊസൈറ്റിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com