'ഒരൊറ്റ പിന്നുകൊണ്ട് സാരിയുടുക്കാൻ പഠിച്ചു'; ചിത്രങ്ങളുമായി എസ്തർ അനിൽ

കറുത്ത സാരിയിൽ അതിസുന്ദരിയാണ് താരം
'ഒരൊറ്റ പിന്നുകൊണ്ട് സാരിയുടുക്കാൻ പഠിച്ചു'; ചിത്രങ്ങളുമായി എസ്തർ അനിൽ

ദൃശ്യം 2 പുറത്തെത്തിയതോടെ തെന്നിന്ത്യയിൽ തിരക്കേറിയ നടിയായിരിക്കുകയാണ് എസ്തർ അനിൽ. ചിത്രത്തിന്റെ തമിഴ് പതിപ്പിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരമിപ്പോൾ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഒരു സേഫ്റ്റി പിൻ ഉപയോ​ഗിച്ച് സാരിയുടുക്കാൻ പഠിച്ചിരിക്കുകയാണ് എസ്തർ. 

സാരി ചിത്രം പങ്കുവെച്ച് താരം തന്നെയാണ് സാരിയുടുക്കുന്നതിൽ താൻ എക്സ്പർട്ടായ കാര്യം ആരാധകരെ അറിയിച്ചത്. കറുത്ത സാരിയിൽ അതിസുന്ദരിയാണ് താരം. ഒരു സേഫ്റ്റി പിന്നുകൊണ്ട് സാരിയുടുക്കാൻ പഠിച്ചു, നേട്ടം എന്ന ഹാഷ്ടാ​ഗിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

താരത്തെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇതിനു മുൻപും സാരിയിലുള്ള നിരവധി ചിത്രങ്ങളാണ് എസ്തർ പങ്കുവെച്ചിരിക്കുന്നത്. ദൃശ്യം 2 ലൂടെ അഭിനയത്തിലേക്ക് മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് എസ്തർ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com