'മണ്ടത്തരങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ അവർ സമ്മതിക്കില്ല'; ​​ഗോഷ്ടി കാണിച്ച് നിവിനും ആസിഫും; വൈറൽ

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന മഹാവീര്യറിലാണ് നിവിനും ആസിഫും ഒന്നിക്കുന്നത്
നിവിനും ആസിഫ് അലിയും/ ഫേയ്സ്ബുക്ക്
നിവിനും ആസിഫ് അലിയും/ ഫേയ്സ്ബുക്ക്

പ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് ആസിഫ് അലിയുടേയും നിവിൻ പോളിയുടേയും രസികൻ ഫോട്ടോയാണ്. ഇരുവരുടേയും സൗഹൃദം പറയുന്നതാണ് ചിത്രം. പുതിയ ചിത്രം മഹാവീര്യറുടെ ഷൂട്ടിങ്ങിനിടയിൽ പകർത്തിയ ഫോട്ടോ ആസിഫാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന മഹാവീര്യറിലാണ് നിവിനും ആസിഫും ഒന്നിക്കുന്നത്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചുവരുന്നത്. നിവിന്റെ അടുത്ത സുഹൃത്ത് അജു വർ​ഗീസിന് ഡെഡിക്കേറ്റ് ചെയ്തുകൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിവിനും ആസിഫും ഒരു കണ്ണാടിയിൽ മുഖം ചേർത്ത് വെച്ചിരിക്കുന്നതാണ് ചിത്രം. സിനിമയുടെ ചില അണിയറപ്രവർത്തകരെയും പിന്നിൽ കാണാം.

‘നല്ല സുഹൃത്തുക്കൾ നിങ്ങളെ മണ്ടത്തരങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ സമ്മതിക്കില്ല. എന്റെ പാർട്ണർ ഇൻ ക്രൈമിനെ പരിചയപ്പെടുക.. നിവിൻ പോളി. എട്ടു വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത് എന്ന് തോന്നുന്നേയില്ല. മഹാവീര്യറിനായി ആകാംഷയോടെ കാത്തിരിക്കുന്നു. അജു വർഗീസ്.. ഈ ചിത്രം നിനക്കുള്ളതാ’, എന്നാണ് ആസിഫ് അലി ഫേസ്ബുക്കിൽ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് പാക്കപ്പ് ആയത്. അതിന് പിന്നാലെ നിവിൻ പോളിയും ഒരു ലൊക്കേഷൻ ചിത്രം പങ്കുവെച്ചിരുന്നു. മനോഹരമായ യാത്രയായിരുന്നു ഇതെന്നാണ് ആസിഫിനും എബ്രിഡ് ഷൈനുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് താരം കുറിച്ചത്. കന്നഡ നടി ഷാൻവി ശ്രീയാണ് മഹാവീര്യറിലെ നായിക. ലാൽ, സിദ്ദീഖ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നിവിൻ പോളിയും ഷംനാസും ചേർന്നാണ് നിർമാണം. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് മഹാവീര്യർ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com