ജോർജുകുട്ടിയിലേക്കുള്ള മോഹൻലാലിന്റെ മേക്ക്ഓവർ; വർക്കൗട്ട് വീഡിയോ വൈറൽ

ജോർജുകുട്ടിയിലേക്കുള്ള മോഹൻലാലിന്റെ മേക്ക്ഓവർ; വർക്കൗട്ട് വീഡിയോ വൈറൽ
വീ‍ഡിയോ ദൃശ്യം
വീ‍ഡിയോ ദൃശ്യം

ദൃശ്യം 2 സിനിമയ്ക്കു വേണ്ടി മോഹൻലാൽ നടത്തിയ ട്രാൻസ്ഫോർമേഷൻ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ഫിറ്റ്‌നെസ് ട്രെയിനർ ഡോ. ജെയ്സന്റെ നേതൃത്വത്തിലായിരുന്നു മോഹൻലാലിന്റെ ഈ മേക്കോവർ. ജെയ്സൻ തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചത്.

ലോക്ഡൗൺ സാഹചര്യത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 25നാണ് മോഹൻലാൽ ദൃശ്യം 2 സെറ്റിൽ ജോയിൻ ചെയ്യുന്നത്. ചെന്നൈയിൽ ദീർഘനാളത്തെ അവധിയാഘോഷത്തിനു ശേഷം മോഹൻലാൽ അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. 

ആ സമയത്ത് ശരീരവണ്ണവും വർധിച്ചിരുന്നു. അഭിനയിക്കുന്നതിനു മുന്നോടിയായാണ് ജെയ്സന്റെ സഹായത്തോടെ ചുരുങ്ങിയ ദിവസത്തെ വർക്കൗട്ടിലൂടെ തന്റെ ശരീരത്തെ മോ​​ഹൻലാൽ മാറ്റിയെടുത്തത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com