മമ്മൂട്ടിയുടെ വണ്ണും ഒടിടി കയറുന്നു; 27 മുതൽ നെറ്റ്ഫ്ളിക്സിൽ 

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്‍ത പൊളിറ്റിക്കല്‍ ത്രില്ലര്‍ മാര്‍ച്ച് 26നാണ് തിയറ്ററുകളിൽ എത്തിയത്
വൺ പോസ്റ്റർ
വൺ പോസ്റ്റർ

മ്മൂട്ടി പ്രധാനവേഷത്തിൽ എത്തിയ വൺ നെറ്റ്ഫ്ളിക്സിലേക്ക്. തിയറ്റർ റിലീസിന് പിന്നാലെയാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. ഈ മാസം 27നാണ് ചിത്രം ഒടിടിയിൽ എത്തുക. കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിട്ട ചിത്രമാണ് വൺ. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്‍ത പൊളിറ്റിക്കല്‍ ത്രില്ലര്‍ മാര്‍ച്ച് 26നാണ് തിയറ്ററുകളിൽ എത്തിയത്. 

കേരളത്തിലെ സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ പോകുന്ന ചിത്രത്തിന് തിയറ്ററിൽ സമ്മിശ്ര പ്രതികരണമായിരുന്നു. ബോബി- സഞ്‍ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ജോജു ജോർജ്, സിദ്ധിഖ്, മുരളി ​ഗോപി, സുദേവ് നായർ, ജ​ഗതീഷ്, നിമിഷ സജയൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

കോവിഡ് വ്യാപനം രൂക്ഷമായതോടെ നിരവധി മലയാളം ചിത്രങ്ങളാണ് ഒടിടിയിലേക്ക് എത്തുന്നത്. നേരത്തെ മമ്മൂട്ടിയുടെ തന്നെ പ്രീസ്റ്റും ഓൺലൈൻ റിലീസ് ചെയ്തിരുന്നു. ആമസോൺ പ്രൈമിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒടിടി റിലീസ് ചെയ്തതോടെ നിരവധി മലയാളം സിനിമകളാണ് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com