പിപിഇ കിറ്റ് ധരിച്ച് പച്ചക്കറി വാങ്ങാനെത്തി രാഖി സാവന്ത്; വിഡിയോ വൈറല്‍ 

എല്ലാവരും സുരക്ഷിതരായിരിക്കാനാണ് വിഡിയോയ്‌ക്കൊപ്പം നടി കുറിച്ചിരിക്കുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

പിപിഇ കിറ്റ് ധരിച്ച് പച്ചക്കറി വാങ്ങാന്‍ പോയ വിഡിയോ പങ്കുവച്ച് ബിഗ് ബോസ് മത്സരാര്‍ത്ഥിയും നടിയുമായ രാഖി സാവന്ത്. നീല നിറത്തിലെ പിപിഇ കിറ്റും ഗ്ലൗസും മാസ്‌കുമൊക്കെ ധരിച്ച് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന രാഖിയെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. എല്ലാവരും സുരക്ഷിതരായിരിക്കാനാണ് വിഡിയോയ്‌ക്കൊപ്പം നടി കുറിച്ചിരിക്കുന്നത്. 

' എല്ലാവരും സുരക്ഷിതരായിരിക്കു, എവിടെപ്പോയാലും പിപിഇ കിറ്റ് ധരിക്കൂ', എന്നാണ് ഇന്‍സ്റ്രഗ്രാമില്‍ പങ്കുവച്ച വിഡിയോയ്‌ക്കൊപ്പം രാഖി കുറിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com