ചായം തേച്ച മുഖവുമായി ഇരുട്ടിൽ ബീഡി ചോദിച്ചു നടക്കുന്ന കൃഷ്ണൻകുട്ടി, നിങ്ങളെ പേടിപ്പിച്ചത് ഈ നടനാണ്

ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ കൃഷ്ണൻകുട്ടിയായി പ്രേക്ഷകരെ പേടിപ്പിച്ച ആൾ ആരാണെന്നാണ് സംവിധായകൻ പറയുന്നത്
കൃഷ്ണൻകുട്ടി പണി തുടങ്ങി പോസ്റ്റർ
കൃഷ്ണൻകുട്ടി പണി തുടങ്ങി പോസ്റ്റർ

വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ അയ്യപ്പനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് കൃഷ്ണൻകുട്ടി പണിതുടങ്ങി. ഒടിടിയിലൂടെ റിലീസിനെത്തിയ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിലെ പ്രധാന രഹസ്യം പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ സൂരജ് ടോം. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ കൃഷ്ണൻകുട്ടിയായി പ്രേക്ഷകരെ പേടിപ്പിച്ച ആൾ ആരാണെന്നാണ് സംവിധായകൻ പറയുന്നത്. 

മുഖത്ത് ചായം പൂശി ഇരുട്ടിന്റെ ഇടനാഴികളിൽ ‘ബീഡി’യും ചോദിച്ച് ആളുകളെ പേടിപ്പിക്കുന്ന കൃഷ്ണൻകുട്ടി ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്. എന്നാൽ ഈ കഥാപാത്രം ചെയ്തത് ആരെന്ന് പ്രേക്ഷകർക്ക് മനസിലാക്കാൻ പറ്റില്ല. ഇപ്പോൾ കൃഷ്ണൻകുട്ടിയുടെ യഥാർത്ഥ മുഖം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുകയാണ് സൂരജ്. നടന്‍ ശ്രീകാന്ത് മുരളിയാണ് കൃഷ്ണന്‍കുട്ടിയായി ചിത്രത്തില്‍ എത്തിയത്. മലയാള സിനിമയില്‍ സ്വഭാവ നടനായി ശ്രദ്ധ നേടിയ താരമാണ് ശ്രീകാന്ത് മുരളി.

രഹസ്യം പുറത്തുവിടുന്നു. നന്ദി പ്രിയപ്പെട്ട ശ്രീകാന്തേട്ടാ, ഞങ്ങളുടെ കൃഷ്ണൻകുട്ടിയായി ശ്രീകാന്ത് മുരളി- എന്നാണ് സംവിധായകൻ കുറിച്ചത്. ഒന്നിച്ചുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു. 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' സിനിമ പിന്തുടർന്ന വഴിതന്നെയാണ് ഈ ചിത്രത്തിന്റെ അണിയറക്കാരും സ്വീകരിച്ചത്. കുഞ്ഞപ്പനായി വന്ന സൂരജ് തേലക്കാടിന്റെ വിവരങ്ങൾ സിനിമ റിലീസ് ചെയ്ത ശേഷം മാത്രമാണ് പുറത്തുവിട്ടത്. 

ഹോം നഴ്സ് ആയ ഉണ്ണികൃഷ്ണന്റെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. ഉണ്ണികൃഷ്ണനായി വിഷ്ണു ഉണ്ണിക്കൃഷ്ണൻ സ്ക്രീനിലെത്തുന്നു. ഹൊറർ കോമഡി വിഭാഗത്തിൽപെടുന്ന ചിത്രമാണ് കൃഷ്ണൻകുട്ടി പണിതുടങ്ങി. തിരക്കഥയൊരുക്കിയിരിക്കുന്നത്  സംഗീതസംവിധായകൻ ആനന്ദ് മധുസൂദനനാണ്. സംഗീതവും ആനന്ദ് മധുസൂദനൻ തന്നെ. ഗാനരചന ഹരി നാരായണൻ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com