സിമ്പയ്ക്ക് രണ്ടാം മാസത്തിൽ കോവിഡ്, ഏറെ പരിഭ്രമിച്ചെന്ന് മേഘ്ന; കുട്ടികൾക്ക് പോസിറ്റീവ് ആയാൽ എന്തുചെയ്യണം? വിഡിയോ 

കുട്ടികൾക്ക് കോവിഡ് പിടിപെട്ടാൽ രക്ഷിതാക്കൾ എന്തൊക്കെ ചെയ്യണമെന്നും കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിക്കണമെന്നും ഡോ നിഹാർ പരേഖ്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

കോവിഡ് വീണ്ടും ഭീതിവിതയ്ക്കുന്ന ഈ ഘട്ടത്തിൽ തനിക്കും മകൻ സിമ്പയ്ക്കും വൈറസ് ബാധയുണ്ടായ വിഷമഘട്ടത്തെ കുറിച്ച് പറഞ്ഞ് നടി മേഘ്ന രാജ്. കുട്ടികൾ കോവിഡ് പോസിറ്റീവായാൽ എങ്ങനെ പരിചരിക്കണം എന്ന് ഡോ നിഹാർ പരേഖുമായി നടി സമീറ റെഡ്ഡി നടത്തിയ ചോദ്യോത്തര പരിപാടിയുടെ വിഡിയോ പങ്കുവച്ചാണ് മേഘ്ന ഇക്കാര്യം കുറിച്ചത്. കുഞ്ഞിന് കോവിഡ് പോസിറ്റീവ് ആയപ്പോൾ താൻ ഏറെ പരിഭ്രാന്തിയിലായിരുന്നുവെന്ന് മേഘ്ന പറഞ്ഞു. 

കഴിഞ്ഞ ഡിസംബറിലായിരുന്നു മേഘ്നയ്ക്കും മകൻ ജൂനിയർ ചിരു എന്ന സിമ്പയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. കുഞ്ഞിന് രണ്ടുമാസം പ്രായമുള്ളപ്പോഴാണ് ഇരുവരും കോവിഡ് പോസിറ്റീവ് ആയത്. ഇതേ സമയത്ത് മേഘ്നയുടെ അമ്മയ്ക്കും അച്ഛനും കോവിഡ് പോസിറ്റീവ് ആയിരുന്നു. 

തനിക്കും രണ്ടു മക്കൾക്കും കോവിഡ് പോസിറ്റീവ് ആയപ്പോൾ എന്തുചെയ്യണമെന്നറിയാതെ വളരെയറെ വിഷമിച്ചുവെന്നു സമീറ റെഡ്ഡിയും വിഡിയോയിൽ പറയുന്നുണ്ട്. കുട്ടികൾക്ക് കോവിഡ് പിടിപെട്ടാൽ രക്ഷിതാക്കൾ എന്തൊക്കെ ചെയ്യണമെന്നും കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിക്കണമെന്നും ഡോ നിഹാർ പരേഖ് വിഡിയോയിൽ വിശദമായി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com