'കാശുകാരൻ മാത്രം വാക്സിൻ എടുത്തോണ്ട് കൊറോണ പണി നിർത്തി കാശിക്ക് പോവില്ല'; വിമർശനവുമായി ഹരീഷ് ശിവരാമകൃഷ്ണൻ

വാക്സിൻ എല്ലാരിലേക്കും എത്തിക്കണം എന്ന് പറയുമ്പോ മദ്യശാലയിലെ തിരക്കിന്റ ഫോട്ടോ ഇട്ടു ന്യായീകരിക്കുന്നത് മനുഷ്യത്വമാണോ?
ഹരീഷ് ശിവരാമകൃഷണൻ/ ഫേയ്സ്ബുക്ക്
ഹരീഷ് ശിവരാമകൃഷണൻ/ ഫേയ്സ്ബുക്ക്

കോവിഡ് വാക്സിന് ഉയർന്ന വില നിശ്ചയിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ​ഗായകൻ ഹരീഷ് ശിവരാമകൃഷണൻ. ബിയർ കുപ്പിയെയും വാക്സിനെയും എങ്ങനെയാണ് നിങ്ങൾ ഒരുപോലെ കാണുന്നത് എന്നാണ് ഫേയ്സ്ബുക്കിലൂടെ ഹരീഷ് ചോദിക്കുന്നത്. കാശുകാരൻ മാത്രം വാക്സിൻ എടുത്തോണ്ട് കൊറോണ പണി നിർത്തി കാശിക്ക് പോവില്ല. പകരം വാക്സിൻ എടുക്കാത്ത പട്ടിണി പാവങ്ങളിലേക്ക് പകർന്നു, വ്യതിയാനം സംഭവിച്ച് വാക്സിൻ എടുത്തവർ ആർജിച്ച ഇമ്മ്യൂണിറ്റിയെ മറികടന്നു നാശം വിതയ്ക്കാൻ സാധ്യത ഉണ്ടെന്നുമാണ് ഹരീഷ് പറയുന്നത്. വാക്സിൻ എല്ലാരിലേക്കും എത്തിക്കണം എന്ന് പറയുമ്പോ മദ്യശാലയിലെ തിരക്കിന്റ ഫോട്ടോ ഇട്ടു ന്യായീകരിക്കുന്നത് മനുഷ്യത്വമാണോ എന്നും അദ്ദേഹം ചോദിക്കുന്നു. 

ഹരീഷ് ശിവരാമകൃഷ്ണന്റെ ഫേയ്സ്ബുക്ക് കുറിപ്പ് വായിക്കാം

എന്റെ പൊന്നു ചേട്ടൻമാരെ, 600 രൂപയിൽ കൂടുതൽ വില കൊടുത്തു വാങ്ങിക്കുന്ന സാധനങ്ങൾ ചൂണ്ടി കാണിച്ചു വാക്സിനു പൈസ കൊടുക്കാൻ മാത്രം എന്താ ബുദ്ധിമുട്ട് എന്ന് ചോയ്ക്കുന്ന നിങ്ങളോട് എന്ത് പറയാൻ ആണു?  ബിയർ കുപ്പിയെയും, മൾട്ടിപ്ലക്സ് ഇലെ popcorn ഇനെയും വാക്സിനെയും നിങ്ങൾക്ക് എങ്ങനെ ആണു ഒരുപോലെ കാണാൻ ആകുന്നത്? എത്ര പാവങ്ങളെ കോഫി ഷോപ്പ് ഇലും, multiplex ഇലും നിങ്ങൾ കണ്ടിട്ടുണ്ട്?
വാക്സിൻ open മാർക്കറ്റ് ഇൽ വാങ്ങേണ്ടവർ വാങ്ങട്ടെ, വാങ്ങാൻ പാങ്ങില്ലാത്തവർ സർക്കാറിനെ ആശ്രയിക്കും. സർക്കാരിനെ ആശ്രയിച്ചാൽ കുറച്ചു wait ചെയ്യേണ്ടി വരും, അത്ര തിരക്കുള്ളവർ പോയി കാശു കൊടുത്തു എടുക്കട്ടെ എന്നതു insensitivity ആണു എന്ന് നിങ്ങക്ക് തോന്നുന്നില്ലേ?
പിന്നെ facebook ഇൽ ഒരു ഡോക്ടർ പറഞ്ഞ പോലെ - കാശുള്ളവൻ കുത്തിവെപ്പ് എടുക്കട്ടെ, ബാക്കി ഉള്ളവർ ഫ്രീ ആയി കിട്ടുമ്പോൾ എടുക്കട്ടെ എന്ന് പറയുമ്പോൾ ഓർക്കുക - കാശുകാരൻ മാത്രം വാക്സിൻ എടുത്തോണ്ട് കൊറോണ പണി നിർത്തി കാശിക്ക് പോവില്ല - എടുക്കാത്ത പട്ടിണി പാവങ്ങളിലേക്ക് പകർന്നു, mutate ആയി വാക്സിൻ എടുത്തവർ ആർജിച്ച ഇമ്മ്യൂണിറ്റിയെ മറികടന്നു നാശം വിതയ്ക്കാൻ സാധ്യത ഉണ്ട്.
വാക്സിൻ എല്ലാരിലേക്കും എത്തിക്കണം എന്ന് പറയുമ്പോ beverage ഇലെ തിരക്കിന്റ ഫോട്ടോ ഇട്ടു ന്യായീകരിക്കുന്നത് മനുഷ്യത്വമാണോ? കുറച്ചു ആളുകൾ സ്വന്തം ഇഷ്ടത്തിന് ക്യൂ നിക്കുന്നതും, സൗജന്യ വാക്സിനു വേണ്ടി കാത്തു നിൽക്കുന്നതും ഒരു പോലെ ആണോ? വാക്സിൻ universally ലഭിക്കണം,  എന്ന് പറയുന്നതിൽ എന്താണ് തെറ്റായി തോന്നുന്നത്? കാശുള്ളവർ ആദ്യം എടുക്കട്ടെ എന്ന് പറയുന്നതിൽ ഉള്ള നീതികേട് കാണാൻ പറ്റുന്നില്ലേ?
PS: Healthcare ഇൽ വരുന്ന എല്ലാ കാര്യങ്ങളും പാവങ്ങൾക്ക് താങ്ങാൻ ആവുന്ന റേറ്റ് ഇൽ subsidise ചെയ്യണം എന്നതാണ് എന്റെ നിലപാട്. Whataboutery ക്കു മറുപടി എഴുതാൻ തൽക്കാലം സൗകര്യം ഇല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com