സംവിധാകൻ താമിര കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു 
താമിര/ചിത്രം: ട്വിറ്റർ ‍‍
താമിര/ചിത്രം: ട്വിറ്റർ ‍‍

മിഴ് സംവിധാകൻ താമിര (55) അന്തരിച്ചു. കോവിഡ് ബാധിതനായിരുന്ന അദ്ദേഹം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താമിരയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. 

രെട്ട സുഴി, ആൺ ദേവതൈ എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് താമിര. സംവിധായകന്‍ ശങ്കര്‍ ആണ് താമിരയുടെ ആദ്യ ചിത്രമായ രെട്ട സുഴി നിര്‍മ്മിച്ചത്. മൂന്നാമത്തെ ചിത്രത്തിന്റെ ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെയാണ് അന്ത്യം. സംവിധായകരായ കെ ബാലചന്ദറിന്റെയും ഭാരതിരാജയുടെയും അസിസ്റ്റന്റായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com