100 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്ത് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും 

220 കോണ്‍സണ്‍ട്രേറ്ററുകളാണ് ദൈവിക് ഫൗണ്ടേഷന്‍ ആശുപത്രികള്‍ക്ക് നല്‍കിയത്
അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും / ഫേയ്സ്ബുക്ക്
അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും / ഫേയ്സ്ബുക്ക്

കോവിഡ് വ്യാപനം അതിതീവ്രമായതോടെ രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമായിരുന്നു. ഓക്സിജൻ ലഭ്യമാകാത്തതിനെ തുടർന്ന് ഇതിനോടകം നിരവധി പേരാണ് ജീവൻ വെടിഞ്ഞത്. ഇപ്പോൾ 100 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സംഭാവന നല്‍കിയിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും. ദൈവിക് ഫൗണ്ടേഷൻ വഴിയാണ് ഇവര്‍ സഹായം എത്തിക്കുന്നത്. 

220 കോണ്‍സണ്‍ട്രേറ്ററുകളാണ് ദൈവിക് ഫൗണ്ടേഷന്‍ ആശുപത്രികള്‍ക്ക് നല്‍കിയത്. അതില്‍ 100 എണ്ണം നല്‍കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ട്വിങ്കിള്‍ ഖന്ന സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. എന്റെ കുടുംബാംഗങ്ങള്‍ തന്നെ രോഗബാധിതരായതിനാല്‍ ഞാന്‍ കുറച്ച് പ്രശ്‌നത്തിലായിരുന്നു. എന്നാല്‍ അധികനാള്‍ ഇങ്ങനെയിരിക്കാനാവില്ല. പ്രതിസന്ധി നിറഞ്ഞ ഘട്ടത്തില്‍ നിങ്ങള്‍ എല്ലാവരും തങ്ങളാലാവുന്ന രീതിയില്‍ സഹായങ്ങള്‍ എത്തിക്കണം- ട്വിങ്കിള്‍ കുറിച്ചു.

കോവിഡ് കേസുകള്‍ വ്യാപിക്കുകയും ഓക്‌സിജന്‍ ക്ഷാമം പല സംസ്ഥാനങ്ങളിലും രൂക്ഷമാവുകയും ചെയ്തതോടെ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടാകുന്ന ഒരു ഉപകരണമാണ് ഇത്. രക്തത്തിലെ ഓക്‌സിജന്റെ അളവില്‍ കുറവ് നേരിടുന്ന രോഗികള്‍ക്ക് ഓക്‌സിജന്‍ തെറാപ്പിയ്ക്ക് അനിവാര്യമായി വേണ്ട ഒന്നാണ് ഈ മെഡിക്കല്‍ ഉപകരണം. അന്തരീക്ഷവായുവില്‍ നിന്ന് ഓക്‌സിജനെ മാത്രം വേര്‍തിരിച്ചെടുക്കുന്ന സംവിധാനമാണ് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോവിഡ് പ്രതിസന്ധി തുടങ്ങിയ സമയത്ത് തന്നെ സഹായവുമായി അക്ഷയ് കുമാര്‍ രംഗത്ത് വന്നിരുന്നു. 25 കോടിയാണ് അക്ഷയ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com