ഓപ്പറേഷൻ ജാവ ബോളിവുഡിലേക്ക്, സംവിധാനം തരുൺ മൂർത്തി തന്നെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2021 11:43 AM  |  

Last Updated: 28th April 2021 11:43 AM  |   A+A-   |  

tharun_moorthy

ഓപ്പറേഷൻ ജാവ പോസ്റ്റർ, തരുൺ മൂർത്തി/ ഫേയ്സ്ബുക്ക്

 

ലയാളത്തിൽ മികച്ച അഭിപ്രായം നേടിയ ഓപ്പറേഷൻ ജാവ ബോളിവുഡിലേക്ക്. ചിത്രത്തിന്‍റെ റീമേക്ക്, ഡബ്ബിംഗ് അവകാശങ്ങളുടെ വിറ്റുപോയി. മലയാളം ഒറിജിനല്‍ ഒരുക്കിയ തരുണ്‍ മൂര്‍ത്തി തന്നെയാവും ഹിന്ദി റീമേക്കും സംവിധാനം ചെയ്യുക. ചിത്രത്തിലെ അഭിനേതാക്കളേയോ അണിയറ പ്രവർത്തകരെയോ തീരുമാനിച്ചിട്ടില്ല. 

കോവിഡ് പ്രതിസന്ധിക്ക് ശേഷം കേരളത്തിലെ തിയറ്ററുകളിൽ ആദ്യമെത്തിയ ചിത്രങ്ങളിൽ ഒന്നാണ് ഓപ്പറേഷൻ ജാവ. വമ്പൻ താരങ്ങളില്ലാതെയുള്ള ചിത്രം പ്രേക്ഷക പ്രതികരണത്തിലൂടെയാണ് തിയറ്റർ കീഴടക്കിയത്. പ്രധാന സെന്‍റുകളില്‍ 75 ദിവസം കളിച്ചതിനു ശേഷമാണ് ചിത്രം പ്രദര്‍ശനം അവസാനിപ്പിച്ചത്. പൊലീസിലെ സൈബര്‍ ക്രൈം വിഭാഗത്തിനു മുന്നിലെത്തിയ ഒരു യഥാര്‍ഥ പൈറസി കേസിനെ  ആസ്പദമാക്കിയാണ് ചിത്രം. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ ബാലു വർ​ഗീസ്, ലുക്ക്മാൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. 

തരുണ്‍ മൂര്‍ത്തി തന്നെയാണ് ചിത്രത്തിൻഖെ തിരക്കഥയും ഒരുക്കിയിയത്. ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, അലക്സാണ്ടര്‍ പ്രശാന്ത്, വിനീത കോശി, വിനായകന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫൈസ് സിദ്ദിഖ് ആയിരുന്നു ഛായാഗ്രഹണം. ജേക്സ് ബിജോയ് സംഗീതവും.