'ഞാൻ നിന്നെ സ്നേഹിക്കുന്നു, തിരിച്ചുവരൂ'; ചിരഞ്ജീവിക്കൊപ്പമുള്ള പാരീസ് യാത്ര, വേദനയായി മേഘ്നയുടെ പോസ്റ്റ്

നിരവധി ആരാധകരാണ് മേഘ്നയ്ക്ക് ആശ്വാസവാക്കുകളുമായി എത്തിയിരിക്കുന്നത്
മേഘ്ന രാജും ചിരഞ്ജീവ് സർജയും/ ഇൻസ്റ്റ​ഗ്രാം
മേഘ്ന രാജും ചിരഞ്ജീവ് സർജയും/ ഇൻസ്റ്റ​ഗ്രാം

രാധകരെ ദുഃഖത്തിലാഴ്ത്തിക്കൊണ്ടാണ് കന്നഡ നടൻ ചിരഞ്ജീവി സർജ വിടവാങ്ങുന്നത്. അദ്ദേഹത്തിന്റെ ഭാ​ര്യയും നടിയുമായ മേഘ്ന ​ഗർഭിണിയായിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോ​ഗം. തന്റെ ജീവിതത്തിലുണ്ടായ വലിയ നഷ്ടത്തെ തരണം ചെയ്തുകൊണ്ട് താരം ജനിയർ ചീരുവിന് ജന്മം നൽകി. ഇപ്പോൾ പ്രിയപ്പെട്ടവനെ ഓർത്തുകൊണ്ട് മേഘ്ന കുറിച്ച വരികളാണ് ആരാധകർക്ക് നൊമ്പരമാകുന്നത്. 

ഇരുവരും ഒന്നിച്ചുള്ള അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കുറിച്ച്. ഞാൻ നിന്നെ സ്നേഹിക്കുന്നു... തിരിച്ചുവരൂ എന്നാണ് മേഘ്ന കുറിച്ചത്. പാരിസിലെ ഈഫൽ ടവറിൽ നിന്നുള്ളതാണ് ചിത്രം. നിരവധി ആരാധകരാണ് മേഘ്നയ്ക്ക് ആശ്വാസവാക്കുകളുമായി എത്തിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസം മകന്റെ ആറാം മാസം താരം ആഘോഷിച്ചിരുന്നു. ബോസ് ലേഡി തീമിലുള്ള ജൂനിയർ ചീരുവിന്റെ ആഘോഷം ആരാധകർ ഏറ്റെടുത്തിരുന്നു. അപ്പയും ഞാനും നിന്നെ സ്നേഹിക്കുന്നു എന്നാണ് മേഘ്ന കുറിച്ചത്. 

കഴിഞ്ഞ വർഷം ജൂൺ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി മരിക്കുന്നത്. ഒക്ടോബറിൽ ഇവർക്കും ആൺകുഞ്ഞ് ജനിച്ചു. മകന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ മേഘ്ന പങ്കുവെക്കാറുണ്ട്. പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ 2018 ലാണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതരായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com