2.45 കോടിയുടെ ബെൻസ്, ദുൽഖറിന്റെ പിറന്നാൾ ആഘോഷം ഇഷ്ടവാഹനത്തിനൊപ്പം

ഒലീവ് ​ഗ്രീൻ നിറത്തിലുള്ള ജി 63 എഎംജി എന്ന മോഡലാണ് താരം വാങ്ങിയത്
ദുൽഖർ വാങ്ങിയ ബെൻസ്, ദുൽഖർ സൽമാൻ/ ഫേയ്സ്ബുക്ക്
ദുൽഖർ വാങ്ങിയ ബെൻസ്, ദുൽഖർ സൽമാൻ/ ഫേയ്സ്ബുക്ക്

ഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാന്റെ പിറന്നാൾ. ഇഷ്ട വാഹനം സ്വന്തമാക്കി തന്റെ പിറന്നാൾ ​ഗംഭീരമാക്കിയിരിക്കുകയാണ് താരം. കോടികൾ വിലമതിക്കുന്ന പുതുപുത്തൻ മേഴ്സിഡസ് ബെൻസാണ് താരം തന്റെ ​വാഹന ശേഖരത്തിലേക്ക് ചേർത്തത്. 

ഒലീവ് ​ഗ്രീൻ നിറത്തിലുള്ള ജി 63 എഎംജി എന്ന മോഡലാണ് താരം വാങ്ങിയത്. ബെന്‍സിന്‍റെ ജി-ക്ലാസ് ലൈനപ്പിലെ ടോപ്പ് എന്‍ഡ് മോഡലാണ് ഇത്. ഇന്ത്യയിലെ വില 2.45 കോടി. 6000 ആര്‍പിഎമ്മില്‍ 577 ബിഎച്ച്പി കരുത്തും 2500 ആര്‍പിഎമ്മില്‍ 850 എന്‍എം ടോര്‍ക്കും നല്‍കുന്ന വാഹനമാണ് ഇത്. യൂറോ എന്‍ക്യാപ്പ് അനുസരിച്ച് 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ലഭിച്ച കാര്‍ ആണിത്. 

ആരാധകർക്കിടയിലും സിനിമാ മേഖലകളിലുള്ളവർക്കിടയിലും വലിയ ചർച്ചയാണ് ദുൽഖറിന്റെ വാഹനപ്രേമം. ഫെറാരി, ബിഎംഡബ്ല്യു, പോര്‍ഷെ തുടങ്ങിയ വമ്പന്മാരുൾപ്പടെ നിരവധി ആഡംബര വാഹനങ്ങളാണ് ദുൽഖറിന്റെ ​ഗാരേജിലുള്ളത്. കൂടാതെ പഴയ ക്ലാസിക് വാഹനങ്ങളോടും താരത്തിന് പ്രത്യേക കമ്പമാണ്. നടൻ മമ്മൂട്ടിയും വാഹനപ്രേമത്തിൽ മുന്നിപിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com