സീതയെ കാമറയിലാക്കുന്ന റാം, ദുൽഖർ ചിത്രത്തിൽ മൃണാൽ താക്കൂർ നായിക; പോസ്റ്റർ

മൃണാളിന്റെ ഫോട്ടോ പകർത്തുന്ന ദുൽഖറാണ് പോസ്റ്ററിൽ
പോസ്റ്റർ
പോസ്റ്റർ

ദുൽഖർ സൽമാൻ നായകനായി എത്തുന്ന തെലുങ്ക് ചിത്രത്തിൽ നായികയായി മൃണാൽ താക്കൂർ. സീത എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. മൃണാലിന്റെ ജന്മദിനത്തിലാണ് പുതിയ പോസ്റ്റർ പുറത്തിറക്കി. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പോസ്റ്റർ. 

മൃണാളിന്റെ ഫോട്ടോ പകർത്തുന്ന ദുൽഖറാണ് പോസ്റ്ററിൽ. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദുൽഖർ അഭിനയിക്കുന്നത്.  കഴിഞ്ഞ ദിവസം ദുൽഖറിന്റെ പിറന്നാളിന് താരത്തിന്റെ പോസ്റ്ററും വിഡിയോയും പുറത്തുവിട്ടിരുന്നു. ഹനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. 

ഹിസ്റ്റോറിക്കല്‍ ഫിക്ഷനും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളം, തെലുങ്കു, തമിഴ് എന്നീ മൂന്ന് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. മഹാനടി എന്ന ചിത്രത്തിനുശേഷം വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രിയങ്ക ദത്ത് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണം കാശ്മീരില്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com