അയാളെ വിവാഹം കഴിച്ചിരുന്നെങ്കിലും മാനസ കൊല്ലപ്പെടും: ഭാ​ഗ്യലക്ഷ്മി

'അച്ഛനെയും അമ്മയെയും അവർക്കു വേണ്ട, ഒന്നുകിൽ സുഹൃത്തുക്കൾ അല്ലെങ്കിൽ ഇന്റർനെറ്റ്'
ഭാ​ഗ്യലക്ഷ്മി, മാനസ, രഖിൽ/ ഫയൽ ചിത്രം
ഭാ​ഗ്യലക്ഷ്മി, മാനസ, രഖിൽ/ ഫയൽ ചിത്രം

കോതമം​ഗലത്ത് ദന്ത വിദ്യാർത്ഥി മാനസയെ വെടിവച്ചുകൊന്ന സംഭവത്തിൽ പ്രതികരണവുമായി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മി. മാനസയെ എന്തെങ്കിലും പറഞ്ഞു സമാധാനിപ്പിച്ച് കോംപ്രമൈസ് ചെയ്തു വിവാഹം കഴിച്ചിരുന്നെങ്കിൽ ഒന്നോരണ്ടോ വർഷത്തിനിടെ ഈ പെൺകുട്ടി കൊല്ലപ്പെടുമായിരുന്നു എന്നാണ് ഭാ​ഗ്യലക്ഷ്മി പറയുന്നത്. 

ഒരുപക്ഷേ ഈ പെൺകുട്ടിയെ ഇയാൾ എന്തെങ്കിലും പറഞ്ഞു സമാധാനിപ്പിച്ച് കോംപ്രമൈസ് ചെയ്തു വിവാഹം കഴിച്ചിരുന്നെങ്കിൽ ഒന്നോരണ്ടോ വർഷത്തിനിടെ ഈ പെൺകുട്ടി കൊല്ലപ്പെടും.  ഏതെങ്കിലും രീതിയിൽ ഈ പെൺകുട്ടിയെ കൊല്ലുകയോ ആത്മഹത്യയുടെ വക്കിൽ എത്തിക്കുകയോ ചെയ്യും. എല്ലാത്തിന്റെയും തുടക്കം നമ്മുടെ വളർച്ചയിലാണ്.  പെൺകുട്ടിയായാലും ആൺകുട്ടിയായാലും നമ്മൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കണം.- ഭാ​ഗ്യലക്ഷ്മി പറഞ്ഞു. 

ഇപ്പോഴത്തെ കുട്ടികൾക്ക് അച്ഛനേയും അമ്മയേയും വേണ്ടെന്നും സുഹൃത്തുക്കളേയും ഇന്റർനെറ്റുമാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.  ഇപ്പോഴത്തെ കുട്ടികൾക്ക് എല്ലാത്തരം അറിവുമുണ്ട്. അച്ഛനെയും അമ്മയെയും അവർക്കു വേണ്ട, ഒന്നുകിൽ സുഹൃത്തുക്കൾ അല്ലെങ്കിൽ ഇന്റർനെറ്റ്.  അച്ഛനും അമ്മയും മറ്റു കുടുംബാംഗങ്ങളും തമ്മിൽ വിവരകൈമാറ്റവും നടക്കുന്നില്ല. നമ്മെ സ്വാധീനിക്കുന്നത് കുറേയൊക്കെ സമൂഹവും സൗഹൃദവുമാണ്.  സുഹൃത്തുക്കളെ കെട്ടിപ്പിടിക്കാൻ നമുക്ക് മടിയില്ല, പക്ഷേ സ്വന്തം അച്ഛനെയും അമ്മയെയും ഒന്ന് ചേർത്തുപിടിക്കാൻ ആര് തയാറാകും, ഇപ്പോഴത്തെ പെൺകുട്ടികളും ആൺകുട്ടികളും തയാറാകില്ല.  മാതാപിതാക്കളും അതിനു തയാറാകുന്നില്ല. ആ ഒരു ബന്ധം ഇപ്പോൾ ഇല്ലാതെ ആയിക്കൊണ്ടിരിക്കുന്നു.- ഭാ​ഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com