'പൊന്നിയിൽ സെൽവം' ഷൂട്ടിനിടെ കിട്ടിയ അവധി 'ബ്രോ ഡാഡി'ക്കൊപ്പം ആഘോഷിച്ച് ബാബു ആന്റണി; ചിത്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th August 2021 10:14 AM  |  

Last Updated: 28th October 2022 11:38 AM  |   A+A-   |  

baby_antony_with_mohanlal_prithviraj

ബാബു ആന്റണി മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം/ ഫേയ്സ്ബുക്ക്

 

ലയാളത്തിന്റെ ഇഷ്ട നടനാണ് ബാബു ആന്റണി. മണിരത്നം സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രം പൊന്നിയിൻ സെൽവത്തിന്റെ തിരക്കിലാണ് താരമിപ്പോൾ. ഹൈദരാബാദിൽ ഷൂട്ടിങ് പുരോ​ഗമിക്കുന്നതിനിടെ ബാബു ആന്റണിയ്ക്ക് ഒരു ദിവസം അവധി കിട്ടി. ആ ദിവസം ബ്രോ ഡാഡിക്കൊപ്പം ആഘോഷിച്ചിരിക്കുകയാണ് താരം. 

മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഹൈദരാബാദിൽ പുരോ​ഗമിക്കുകയാണ്. അതിനിടെയായിരുന്നു ബാബു ആന്റണിയുടെ സന്ദർശനം. മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് സന്തോഷം പങ്കുവെച്ചത്. 

മണിരത്‌നം സാറിന്റെ പൊന്നിയിന്‍ സെല്‍വം ചിത്രീകരണത്തിനിടെ എനിക്കൊരു അവധി ദിവസം കിട്ടി. ഹൈദരാബാദിന്റെ മറ്റൊരു ഭാഗത്ത് ഷൂട്ടിങ് നടത്തുന്ന ലാലിനേയും പൃഥ്വിയേയും ഞാന്‍ സന്ദര്‍ശിച്ചു. കനിഹയേയും കണ്ടു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനക്കല്‍ എനിക്ക് നല്ല ബിരിയാണി തന്നു. ഭരതേട്ടനൊപ്പമുള്ള മനോഹരമായ ഓര്‍മകളും ഞങ്ങള്‍ പങ്കുവെച്ചു. വളരെ രസകരമായിരുന്നു- ബാബു ആന്റണി കുറിച്ചു.