'എനിക്ക് പകരം വന്ന ആളാണ് അല്ലേ' , അന്ന് മമ്മൂക്കയോട് നസീർ സാർ ചോദിച്ചു

'ബഹദൂർ ഇക്കായുടെ പുറകിൽ നിന്ന പൊടിമീശക്കാരൻ ആയി  സെക്കൻഡുകൾ മാത്രം ഉള്ള അഭിനയത്തിലൂടെ തുടക്കം'
കാലചക്രത്തിലെ രം​ഗം, മമ്മൂട്ടി/ ഫേയ്സ്ബുക്ക്
കാലചക്രത്തിലെ രം​ഗം, മമ്മൂട്ടി/ ഫേയ്സ്ബുക്ക്

മമ്മൂട്ടിയെന്ന അതുല്യ പ്രതിഭയെ മലയാള സിനിമയിക്ക് ലഭിച്ചിട്ട് ഇന്ന് അരനൂറ്റാണ്ട് തികയുകയാണ്. 1971ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയുടെ മുഖം ആദ്യമായി കാമറയിൽ പതിയുന്നത്. സിനിമാപ്രവർത്തകരും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് മമ്മൂട്ടിയ്ക്ക് ആശംസകളുമായി എത്തുന്നത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് നടൻ മുകേഷിന്റെ കുറിപ്പാണ്. രണ്ടാമത്തെ സിനിമയായ കാലചക്രത്തിൽ കടത്തുകാരനായി നസീറിനൊപ്പമാണ് മമ്മൂട്ടി അഭിനയിച്ചത്. എനിക്ക് പകരം വന്ന ആളാണ് അല്ലേ എന്ന് മമ്മൂട്ടിയോട് നസീർ ചോദിക്കുന്നുണ്ട്. നസീർ സാർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടൻ മമ്മൂക്കയാണ് എന്നാണ് മുകേഷ് കുറിക്കുന്നത്. 

മുകേഷിന്റെ കുറിപ്പ് വായിക്കാം

മലയാളസിനിമയിൽ
മമ്മൂക്കയുടെ അരനൂറ്റാണ്ട് ...
 1971 ആഗസ്റ്റ് 6 നാണ് അനുഭവങ്ങൾ പാളിച്ചകൾ റിലീസ് ചെയ്തത്...
 ഗുണ്ടകൾ തല്ലിപ്പൊളിച്ച കടയുടെ സമീപത്തു ബഹദൂർ ഇക്കായുടെ പുറകിൽ നിന്ന പൊടിമീശക്കാരൻ ആയി
 സെക്കൻഡുകൾ മാത്രം ഉള്ള അഭിനയത്തിലൂടെ തുടക്കം....
 രണ്ടാമത്തെ ചിത്രം കാലചക്രത്തിൽ  (1973) കടത്തുകാരൻ ആയി...
 അതിൽ കടത്തു കാരനായ മമ്മൂക്കയോട് നസീർ സാർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്
"എനിക്ക് പകരം വന്ന ആളാണ് അല്ലേ "
അതെ നസീർ സാർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടൻ മമ്മൂക്കയാണ്.... മലയാളത്തിന്റെ നിത്യഹരിത യുവത്വത്തിന്
 ആശംസകൾ....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com