പ്രണയസാഫല്യം, ആന്റണി വർ​ഗീസ് വിവാഹിതനായി, ചിത്രങ്ങൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2021 02:56 PM  |  

Last Updated: 07th August 2021 02:59 PM  |   A+A-   |  

antony_varghese_married

വിവാഹവേളയിൽ ആന്റണി വർ​ഗീസും അനീഷയും/ ഫേയ്സ്ബുക്ക്

 

ടൻ ആന്റണി വർ​ഗീസ് വിവാഹിതനായി. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം. 

സ്കൂൾകാലഘട്ടം മുതൽ സുഹൃത്തുക്കളായിരുന്നു ഇരുവരും. വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുകയാണ് അനീഷ. സിനിമാ സുഹൃത്തുക്കൾക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷൻ ഉണ്ടാകും. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിവാഹചിത്രങ്ങൾ. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. 

വിവാഹനിശ്ചയത്തിന്റേയും ഹൽദി ചടങ്ങുകളിലേയും ചിത്രങ്ങളും ആന്റണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘ അങ്കമാലി ഡയറീസ്’ എന്ന കന്നി ചിത്രത്തിൽ തന്നെ നിൻസെന്റ് പെപ്പേ എന്ന ശ്രദ്ധേയ കഥാപാത്രം ചെയ്താണ് ആന്റണി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇതിനുപിന്നാലെ താരത്തിന് പെപ്പേ എന്ന വിളിപ്പേരും സ്വന്തമായി. അജഗജാന്തരം, ജാൻ മേരി, ആനപ്പറമ്പിലെ വേൾഡ് കപ്പ്, ആരവം എന്നിങ്ങനെ നീളുന്നു അണിയറയിൽ ഒരുങ്ങുന്ന പെപ്പേയുടെ സിനിമാ വിശേഷങ്ങൾ.