കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു, മമ്മൂട്ടിക്കെതിരെ കേസ്

മമ്മൂട്ടി ഉദ്ഘാടകനായി എത്തിയതുമൂലം ആൾക്കൂട്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ നടപടി
മമ്മൂട്ടിയും പിഷാരടിയും ചടങ്ങിനെത്തിയപ്പോൾ/ ഫേയ്സ്ബുക്ക്
മമ്മൂട്ടിയും പിഷാരടിയും ചടങ്ങിനെത്തിയപ്പോൾ/ ഫേയ്സ്ബുക്ക്

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് മമ്മൂട്ടിക്കെതിരെ കേസ്. കോഴിക്കോട് സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതാണ് കേസിന് കാരണമായത്. നടൻ രമേഷ് പിഷാരടി നിർമാതാവ് ആന്റോ ജോസഫ്, ചടങ്ങു സംഘടിപ്പിച്ച ആശുപത്രി അധികൃതർക്കെതിരെയും പകർച്ചവ്യാധി തടയൽ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

മമ്മൂട്ടി ഉദ്ഘാടകനായി എത്തിയതുമൂലം ആൾക്കൂട്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് എലത്തൂർ പൊലീസിന്റെ നടപടി. ചൊവ്വാഴ്ചയാണ് ആശുപത്രിയിലെ റോബട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടനത്തിനായി മമ്മൂട്ടി എത്തിയത്. രമേഷ് പിഷാരടിയും ആന്റോ ജോസഫും ഒപ്പമുണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് നടത്തിയതെന്നും അതിനു ശേഷമാണ് താരങ്ങളെ കാണാൻ ആളുകൾ തടിച്ചുകൂടിയതെന്നും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com