നടന്‍ അനുപം ശ്യാം അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2021 10:15 AM  |  

Last Updated: 09th August 2021 10:16 AM  |   A+A-   |  

Anupam_Shyam_died

അനുപം ശ്യാം/ ട്വിറ്റർ

 

ബോളിവുഡ് നടന്‍ അനുപം ശ്യാം അന്തരിച്ചു. 63 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് അനുപം ശ്യാമിനെ മുംബൈ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നായിരുന്നു അന്ത്യം. 

അനുപം ശ്യാമിന്റെ സുഹൃത്തും നടനുമായ യഷ്പാല്‍ ശര്‍മയാണ് മരണ വിവരം പുറത്തുവിട്ടത്. സ്ലം ഡോഗ് മില്യനേയര്‍, ബന്‍ഡിറ്റ് ക്വീന്‍ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം കൂടുതല്‍ അറിയപ്പെടുന്നത് ടെലിവിഷനിലൂടെയാണ്. മന്‍ കീ അവാസ് പ്രതിഗ്യ എന്ന സീരിയലിലെ കഥാപാത്രം ശ്രദ്ധേയമായിരുന്നു.

നാലു ദിവസം മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടായിരുന്നെന്നും അവസാന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഇന്‍ജക്ഷന്‍ എടുക്കുമായിരുന്നെന്നും യഷ്പാല്‍ ശര്‍മ പറയുന്നു. രണ്‍വീര്‍ ഷൗരിയ, രാജന്‍ ഷാഹി, മനോജ് ജോഷി ഉള്‍പ്പടെയുള്ളവര്‍ താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.