'ഇത് എന്ത് മനുഷ്യനാണ്', മമ്മൂട്ടിയുടെ പുതിയ ഫോട്ടോ കണ്ട് ആരാധകർ ചോദിക്കുന്നു, ചക്രവർത്തിയെന്ന് ദുൽഖർ

എങ്ങനെയാണ് അദ്ദേഹം ചെറുപ്പമായിരിക്കുന്നത് എന്നായിരുന്നു പൃഥ്വിരാജിന്റെ കമന്റ്
mammootty_new_photo
mammootty_new_photo

സോഷ്യൽ മീഡിയയ്ക്ക് തീ പിടിപ്പിച്ച് മമ്മൂട്ടിയുടെ പുതിയ ചിത്രം. അതീവ സ്റ്റൈലിഷ് ലുക്കിലുള്ളതാണ് ചിത്രം. ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ചിത്രം ആരാധകരുടെ മാത്രമല്ല സിനിമാ താരങ്ങളുടേയും മനസു കീഴടക്കുകയാണ്. 

വെള്ള ടീ ഷർട്ടും പാന്റും ധരിച്ച് ചുമരിൽ ചാരി നിൽക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിൽ. താടിയും മുടിയും വളർത്തിയ ലുക്കിലാണ് താരമെത്തുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന അടിക്കുറിപ്പിലാണ് ചിത്രം മമ്മൂട്ടി പങ്കുവെച്ചത്. സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫറായ ഷാനി ഷാകിയാണ് ചിത്രം പകർത്തിയത്.

തൊട്ടുപിന്നാലെ ദുൽഖർ ഉൾപ്പടെയുള്ള താരങ്ങളും ചിത്രം പോസ്റ്റു ചെയ്തു. ചക്രവർത്തി എന്നാണ് വാപ്പിച്ചിയുടെ ചിത്രത്തിന് ദുൽഖർ കുറിച്ചത്. എങ്ങനെയാണ് അദ്ദേഹം ചെറുപ്പമായിരിക്കുന്നത് എന്നായിരുന്നു പൃഥ്വിരാജിന്റെ കമന്റ്. രസകരമായ കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്. എന്താ ഉദ്ദേശം, അറിയാൻ മേലാത്തുകൊണ്ട് ചോദിക്കുവാ- എന്നായിരുന്നു ഒരാൾ കുറിച്ചത്. പ്രായം കൂടും തോറും സൗന്ദര്യം കൂടി വരുന്ന ഒരു അപൂർവ്വയിനം മനുഷ്യൻ എന്നാണ് മറ്റൊരു കമന്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com