സുഹാസിനിക്ക് അറുപതാം പിറന്നാൾ, ഒന്നിച്ച് ആഘോഷിച്ച് കൂട്ടുകാരികൾ; ചിത്രങ്ങൾ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th August 2021 05:14 PM  |  

Last Updated: 16th August 2021 05:14 PM  |   A+A-   |  

suhasini_birthday

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

തെന്നിന്ത്യൻ താരവും സംവിധായികയുമായ സുഹാസിനിയുടെ അറുപതാം പിറന്നാൾ ആഘോഷമാക്കി സുഹൃത്തുക്കൾ. ഖുശ്ബു, സുമലത, ലിസി, പൂർണിമ ഭാഗ്യരാജ്, ശോഭന, പ്രഭു, കമൽഹാസൻ തുടങ്ങിയ താരങ്ങൾ ഒന്നിച്ചെത്തിയതോടെ എൺപതുകളിലെ താരങ്ങളുടെ ഒത്തുചേരൽ കൂടിയായി പിറന്നാൾ വിരുന്ന്. നടിയും സുഹാസിനിയുടെ അടുത്ത കൂട്ടുകാരിയുമായ പൂർണിമ ഭാഗ്യരാജാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

അച്ഛൻ ചാരുഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് പിറന്നാൾ ആഘോഷങ്ങളുടെ വിശേഷം സുഹാസിനിയും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ‘വികാരനിർഭരമായ ഈ ചിത്രം ഷെയർ ചെയ്യാതെയെങ്ങനെ?’ എന്ന അടിക്കുറിപ്പോടെയാണ് അച്ഛനുമായുള്ള ചിത്രം താരം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 

ഭർത്താവും സംവിധായകനുമായ മണിരത്നത്തിനൊപ്പം ‘മദ്രാസ്‌ ടാക്കീസ്’ എന്ന നിർമ്മാണക്കമ്പനി നടത്തിവരുകയാണ് സുഹാസിനി. മണിരത്നത്തിന്റെ നിരവധി ചിത്രങ്ങളിൽ എഴുത്തുകാരിയായും സംഭാഷണരചയിതാവായും സുഹാസിനി സഹകരിച്ചിട്ടുണ്ട്.