തട്ടാൻ ഭാസ്കരനും സ്നേഹലതയും പത്ത് പവന്റെ മാലയും; ആ കഥ വീണ്ടും പറഞ്ഞ് ശ്രീജിത്ത് രവിയും ഭാര്യയും; വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th August 2021 11:18 AM  |  

Last Updated: 16th August 2021 11:21 AM  |   A+A-   |  

sreejith_ravi_wife

ശ്രീജിത്ത് രവിയും ഭാര്യയും ഫോട്ടോഷൂട്ടിൽ/ ഫേയ്സ്ബുക്ക്

 

ലയാളത്തിലെ ഏക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് പൊന്മുട്ടയിടുന്ന താറാവ്. തട്ടാൻ ഭാസ്കരന്റേയും സ്നേഹലതയുടേയും പ്രണയവും പത്തു പവന്റെ സ്നേഹ സമ്മാനവും നിറഞ്ഞു നിന്ന സിനിമയ്ക്കു ഇന്നും ആരാധകർ ഏറെയാണ്. ഇപ്പോൾ തട്ടാൻ ഭാസ്കരനേയും സ്നേഹലതയേയും പുനരാവിഷ്കരിച്ചിരിക്കുകയാണ് നടൻ ശ്രീജിത്ത് രവിയും ഭാര്യയും ചേർന്ന്. 

പൊന്മുട്ടയിടുന്ന താറാവിന് ഫോട്ടോ ട്രിബ്യൂട്ടായാണ് താരം ആരാധകരിലേക്ക് എത്തിച്ചത്. തട്ടാൻ ഭാസ്കരനായി ശ്രീജിത്ത് എത്തിയപ്പോൾ പത്ത് പവന്റെ സ്വർണമാലയുമായി കടന്നുകളയുന്ന സ്നേഹലതയായി സജിത ശ്രീജിത്തും എത്തി. 52 ചിത്രങ്ങളാണ് ഫോട്ടോഷൂട്ടിൽ ഉൾപ്പെടുത്തിയിരുന്നത്. 

സ്നേഹലതയും ഭാസ്കരനും തമ്മിലുള്ള മരംചുറ്റി പ്രേമവും ഭാസ്കരനെ പറ്റിച്ച് മാല സ്വന്തമാക്കി മറ്റൊരു വിവാഹം കഴിച്ച് സ്നേഹലത പോകുന്നതുമെല്ലാം ഫോട്ടോകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിലെ ​തീയിലുരുക്കി എന്ന ​ഗാനത്തിനൊപ്പം ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വിഡിയോയും പുറത്തിറക്കി.

മിഥുൻ സാർക്കരയുടേതാണ് കൺസെപ്റ്റും ഫോട്ടോ​ഗ്രഫിയും. 1988 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സത്യൻ അന്തിക്കാടാണ്. ശ്രീനിവാസൻ, ഉർവശി, ജയറാം, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിയും ചിത്രത്തിലുണ്ടായിരുന്നു.