ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന 'സത്യം മാത്രമേ ബോധിപ്പിക്കൂ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സാഗർ ഹരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം സ്മൃതി സിനിമാസിന്റെ ബാനറിൽ വിച്ചു ബാലമുരളിയാണ് നിർമ്മിക്കുന്നത്. ധ്യാൻ ആദ്യമായി ഒരു ഐ പി എസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന ചിത്രമാണിത്.
ധ്യാൻ ശ്രീനിവാസനെ കൂടാതെ, സുധീഷ്, ജോണി ആന്റണി, ഡോ. റോണി, അംബിക എന്നിങ്ങനെ വൻ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൊച്ചിയിലാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ