പത്തു കോടി നഷ്ടപരിഹാരം വേണമെന്ന് ആദിത്യൻ; നടനെതിരെ ഒന്നും പറയരുതെന്ന് അമ്പിളി ദേവിയോട് കോടതി 

അമ്പിളിക്കെതിരെ ആദിത്യൻ നൽകിയ കേസ് പരിഗണിച്ചാണ് ഉത്തരവ്
അമ്പിളിദേവിയും ആദിത്യനും/ ഫേയ്സ്ബുക്ക്
അമ്പിളിദേവിയും ആദിത്യനും/ ഫേയ്സ്ബുക്ക്

ദിത്യൻ ജയനെതിരെ അമ്പിളി ദേവി മാധ്യമങ്ങളോട് മിണ്ടരുതെന്ന് തൃശൂർ കുടുംബകോടതിയുടെ നിർദ്ദേശം. അമ്പിളിക്കെതിരെ ആദിത്യൻ നൽകിയ കേസ് പരിഗണിച്ചാണ് ഉത്തരവ്. നടിയിൽ നിന്ന് നഷ്ടപരിഹാരം തേടി തൃശൂർ കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ് ആദിത്യൻ. 

നവമാധ്യമങ്ങളിലൂടെ തുടർച്ചയായി അമ്പിളി ദേവി അപകീർത്തിപ്പെടുത്തിയെന്ന് ആദിത്യൻ ആരോപിച്ചു. പത്തു കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണാഭരണങ്ങളെ ചൊല്ലി ഇരുവരും തമ്മിലുള്ള തർക്കത്തിലും കോടതി ഇടപെട്ടു. അമ്പിളി പണയം വച്ച ആദിത്യന്റേതടക്കമുള്ള ആഭരണങ്ങൾ കേസ് തീർപ്പാകുന്നത് വരെ വിട്ടുകൊടുക്കുന്നതിൽ നിന്ന് ബാങ്ക് മാനേജരെ കോടതി വിലക്കി.

ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയായ വിമല ബിനുവാണ് ആദിത്യനു വേണ്ടി ഹാജരായത്. അമ്പിളി ദേവിയ്ക്കെതിരായ ചില ഡിജിറ്റൽ തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് അഭിഭാഷക പറഞ്ഞു.  സ്ത്രീധനം വാങ്ങിയിട്ടില്ല എന്ന് അവകാശപ്പെടുന്ന തെളിവുകളും ആദിത്യൻ സമർപ്പിച്ചിട്ടുണ്ട്. നേരത്തെ അമ്പിളിയുടെ പരാതിയെത്തുടന്ന് സീരിയൽ നടന്മാരുടെ സംഘടനയായ ആത്മയിൽ നിന്ന് ആദിത്യനെ പുറത്താക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com