കോവിഡായിട്ട് കുറച്ചു‌ ദിവസം വെറുതെ ഇരുന്നൂടെ; കുരുതിയെക്കുറിച്ച് പൃഥ്വിരാജിനോട് അന്ന് സുപ്രിയ പറഞ്ഞത്

കൊവിഡ് ആയിട്ട് സ്ക്രിപ്റ്റ് വായിക്കാതെ കുറച്ചു ദിവസം വെറുതെ ഇരുന്ന് കൂടെ എന്നതായിരുന്നു അപ്പോഴത്തെ എന്റെ പ്രതികരണം. ഭാര്യ എന്ന നിലയിൽ ഉള്ളതായിരുന്നു അത്
പൃഥ്വിരാജും സുപ്രിയയും/ ഫേയ്സ്ബുക്ക്
പൃഥ്വിരാജും സുപ്രിയയും/ ഫേയ്സ്ബുക്ക്

പൃഥ്വിരാജിന്റെ പുതിയ ചിത്രം കുരുതി ഓണം റിലീസായി കഴിഞ്ഞ ദിവസമാണ് റി‌ലീസ് ചെയ്തത്. റോഷൻ റഹ്മാൻ, മാമുക്കോയ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനാണ് ചിത്രത്തിന്റെ നിർമാതാവായത്. താരം കോവിഡ് ബാധിച്ചു ക്വാറന്റീനിൽ കഴിയുമ്പോഴായിരുന്നു കുരുതിയുടെ സ്ക്രിപ്റ്റ് വായിക്കുന്നത്. സ്ക്രിപ്റ്റിനെക്കുറിച്ച് പൃഥ്വി പറയുമ്പോൾ കൊവിഡായിട്ട് കുറച്ചു ദിവസം വെറുതെ ഇരുന്നൂടെ എന്നാണ് താൻ ആദ്യം ചോദിച്ചത് എന്നാണ് സുപ്രിയ പറയുന്നത്. 

“പൃഥ്വിക്ക് കൊവിഡ് ബാധിച്ച് ഒരേ ഫ്ളാറ്റിലെ രണ്ടു ഫ്ലോറുകളിൽ ആയിരുന്നു ഞങ്ങൾ. പരസ്പരം കാണാൻ കഴിയുമായിരുന്നില്ല. ഇതിനിടയിൽ നല്ലൊരു സ്ക്രിപ്റ്റ് വായിച്ചെന്ന് പറഞ്ഞ് പൃഥ്വി അതെനിക്ക് മെസ്സേജ് ചെയ്തു. കൊവിഡ് ആയിട്ട് സ്ക്രിപ്റ്റ് വായിക്കാതെ കുറച്ചു ദിവസം വെറുതെ ഇരുന്ന് കൂടെ എന്നതായിരുന്നു അപ്പോഴത്തെ എന്റെ പ്രതികരണം. ഭാര്യ എന്ന നിലയിൽ ഉള്ളതായിരുന്നു അത്. പക്ഷേ അപ്പോൾ തന്നെ സ്ക്രിപ്റ്റ് വായിക്കണം എന്ന് പൃഥ്വി നിർബന്ധിക്കുക ആയിരുന്നു. അങ്ങനെയാണ് ഞാൻ സ്ക്രിപ്റ്റ് വായിക്കുന്നത്. ഈ കൊവിഡ് കാലത്ത് തന്നെ ചെയ്യാൻ കഴിയുന്ന ഒരു സിനിമയാണെന്ന് തിരിച്ചറിയുകയും അത് സംഭവിക്കുകയുമായിരുന്നു”- ക്വിന്റിന് നൽകിയ അഭിമുഖത്തിൽ സുപ്രിയ പറഞ്ഞു. 

നവാ​ഗതനായ മനു വാര്യർ സംവിധാനം ചെയ്ത കുരുതിക്ക് രചന നിർവഹിച്ചത് അനീഷ് പല്യാല്‍ ആണ്. മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്‍ലെന്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സംഗീതം ജേക്സ് ബിജോയ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com