സംവിധായകൻ അഭിനയിക്കാൻ പോയ തക്കത്തിന് സീറ്റ് കയ്യടക്കി, സെറ്റ് ഭരിച്ച് സുരഭി ലക്ഷ്മി; വിഡിയോ

അനൂപ് മേനോൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

സുരഭി ലക്ഷ്മിയും അനൂപ് മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് പത്മ. അനൂപ് മേനോൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദമ്പതികളായാണ് ഇരുവരും ചിത്രത്തിലെത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള രസകരമായ വിഡിയോ ആണ്. 

അനൂപ് മേനോൻ തന്റെ ഭാ​ഗം അഭിനയിക്കാൻ പോയപ്പോൾ സംവിധായകന്റെ കസേര കയ്യേറിയ സുരഭിയാണ് വിഡിയോയിൽ. സംവിധായകന്റെ ​ഗൗരവത്തോടെയിരുന്നു നിർദേശങ്ങൾ കൊടുക്കുകയാണ് സുരഭി. അതിനിടയിൽ അനൂപിനോട് എങ്ങനെയാണ് അഭിനയിക്കേണ്ടതെന്നും പറഞ്ഞുകൊടുക്കുന്നുണ്ട്. ചിത്രത്തിന്റെ കാമറാമാനായ മഹാദേവൻ തമ്പിയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായാണ് സുരഭി എത്തുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം ശ്രദ്ധ നേടിയിരുന്നു. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ നിർമാണം. നിനോയ് വര്‍ഗീസ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ കലാ സംവിധാനം ദുന്ദു രഞ്ജീവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com