'വായ്ക്കരി ഇടാൻ കൂടി എത്തിപെടാൻ പറ്റാത്ത എന്നെ പോലുള്ളവരുടെ കൂടി ഓണമാണ്'; അഭയ ഹിരൺമയി

മാസങ്ങൾക്കു മുൻപാണ് അഭയയുടെ അച്ഛൻ കോവിഡ് ബാധിച്ചു മരിക്കുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ണ ദിനത്തിൽ അച്ഛനെക്കുറിച്ചുള്ള ഓർമകളുമായി ​ഗായിക അഭയ ഹിരൺമയി. ജനിച്ചിട്ട് അച്ഛനില്ലാത്ത ആദ്യത്തെ ഓണമാണ് എന്നാണ് അഭയ കുറിക്കുന്നത്. എല്ലാ വർഷവും അച്ഛൻ മരുമോൻ ഗോപിക്ക് ഖാദിയുടെയോ ഹാന്റ്‌സ് ഹാൻവീവ്ന്റെയോ കടയിൽ നിന്ന് വിലകൂടിയ മുണ്ടു വാങ്ങിക്കൊടുക്കുമായിരുന്നു. ഈ വർഷം താൻ വാശിക്കു ഖാദിയിൽ പോയെന്നും പക്ഷേ തുണിടെ നിറം കൂടി കാണാൻ പറ്റുന്നുണ്ടായിരുന്നില്ലെന്നുമാണ് താരം കുറിക്കുന്നത്. ഈ വര്ഷം നഷ്ടപെട്ടവരുടെ കൂടി ഓണം ആണ് , വായ്ക്കരി ഇടാൻ കൂടി എത്തിപെടാൻ പറ്റാത്ത എന്നെ പോലുള്ളവർക്ക്. പ്രിയപ്പെട്ടവരുടെ ആത്മശാന്തിക്കായി നമ്മളും ആഘോഷിക്കണമെന്നും അഭയ ഹിരൺമയി കുറിക്കുന്നു. ​ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്. മാസങ്ങൾക്കു മുൻപാണ് അഭയയുടെ അച്ഛൻ കോവിഡ് ബാധിച്ചു മരിക്കുന്നത്. 

അഭയ ഹിരൺമയിയുടെ കുറിപ്പ്

എന്റെ ഇനിയുള്ള ഓണത്തപ്പൻ!
ജനിച്ചിട്ട് അച്ഛനില്ലാത്ത ആദ്യത്തെ ഓണമാണ്
സാദാരണ കടയൊന്നും പറ്റാഞ്ഞിട്ടു അമ്മേനെയും പെങ്ങളേയും കൊണ്ട് തിരുവന്തപുരം ചാല മാർക്കറ്റ് മുഴുവൻ അലഞ്ഞു തിരിഞ്ഞു നടത്തിച്ചു ഖാദിയുടെയോ ഹാന്റ്‌സ് ഹാൻവീവ്ന്റെയോ നല്ല പത്തരമാറ്റ് ഇഴയുള്ള നൂലിന്റെ മുണ്ടു അതും ഏറ്റവും വിലകൂടിയതു മരുമോൻ ഗോപിക്കു എല്ലാവർഷവും എടുത്തു കൊടുക്കും .ഈ വര്ഷം വാശിക്ക് പോയി ഞാനും എടുത്തു ,അച്ഛൻ ഏറ്റവും ഇഷ്ടത്തോടെ വാങ്ങി തരുന്ന രസവടാ തൊണ്ടകുരുങ്ങി നെഞ്ചരിച്ചു ഞാൻ ഖാദിയുടെ മുന്നില് നിന്നു ...തുണിടെ നിറം കൂടി കാണാൻ പറ്റുന്നുണ്ടയിരുന്നില്ല ,നിറഞ്ഞൊഴുകൊന്നുണ്ടായിരുന്നു .....
ഈ വര്ഷം നഷ്ടപെട്ടവരുടെ കൂടി ഓണം ആണ് ,വായ്ക്കരി ഇടാൻ കൂടി എത്തിപെടാൻ പറ്റാത്ത എന്നെ പോലുള്ളവർക്ക് ...ഒരു നോക്ക് കാണാൻ പറ്റാത്തവർക്കു ആഘോഷിക്കണം നിങ്ങൾ! കാരണം നമ്മൾ സന്തൊഷിക്കുന്നതാണ് അവരുടെ ആത്മശാന്തി ,അത് മാത്രമാണ് അവർ ആഗ്രഹിക്കുന്നതും. 
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com