'ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ വന്നത് അവര്‍ക്കുവേണ്ടി', അഫ്ഗാനി പെണ്‍കുട്ടിയുടെ കത്ത് പങ്കുവെച്ച് ആഞ്ജലീന ജോളി

അഫ്ഗാനി പെണ്‍കുട്ടിയുടെ കത്ത് പങ്കുവെച്ചുകൊണ്ടാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് താരം തുടക്കമിട്ടത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളി. ലോകത്തില്‍ മനുഷ്യാവകാശത്തിനുവേണ്ടി പോരാടുന്നവരുടെ കഥകളും ശബ്ദവും പങ്കുവയ്ക്കുകയാണ് ലക്ഷ്യമെന്നും താരം വ്യക്തമാക്കി. അഫ്ഗാനി പെണ്‍കുട്ടിയുടെ കത്ത് പങ്കുവെച്ചുകൊണ്ടാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് താരം തുടക്കമിട്ടത്. 

താരത്തിന് ഒരു അഫ്ഗാന്‍ പെണ്‍കുട്ടി എഴുതി അയച്ചതാണ് കത്ത്. താലിബാന്‍ ഭരണത്തില്‍ തിരിച്ചെത്തിയതോടെ അനുഭവിക്കുന്ന ഭയവും അനിശ്ചിതത്വവുമാണ് കത്തിലുള്ളത്. അഫ്ഗാനിസ്ഥാനിലെ ഒരു കൗമാരക്കാരിയാണ് എനിക്ക് ഈ കത്തയച്ചു തന്നത്. ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ആളുകള്‍ക്ക് സ്വതന്ത്ര്യമായി സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അതിനാല്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ മനുഷ്യാവകാശത്തിനായി പോരാടുന്നവരുടെ കഥകളും ശബ്ദവും പങ്കുവെക്കാനാണ് ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്.- എന്ന കുറിപ്പിനൊപ്പമാണ് താരം കത്ത് പോസ്റ്റ് ചെയ്തത്. 

ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. കൂടാതെ 4.4 മില്യണ്‍ ആളുകളും ഒറ്റ ദിവസം കൊണ്ട് താരത്തിന്റെ അക്കൗണ്ട് ഫോളോ ചെയ്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com