ഒരു വലിയ അനീതിക്കെതിരെയുള്ള കലാപമാണിത്, ത്രില്ലടിപ്പിച്ച് പട ടീസർ

പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രം എന്ന സൂചനയാണ് ടീസർ നൽകുന്നത്
ടീസറിൽ നിന്ന്
ടീസറിൽ നിന്ന്

സിനിമ പ്രേമികളെ ആവേശത്തിലാക്കി പട ടീസർ പുറത്ത്. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ് തുടങ്ങിയ വമ്പൻ താരനിരയിലാണ് ചിത്രം ഒരുങ്ങുന്നത്. കമല്‍ കെ.എം ആണ്പട സംവിധാനം ചെയ്യുന്നത്. പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രം എന്ന സൂചനയാണ് ടീസർ നൽകുന്നത്. 

ദിലീഷ് പോത്തന്‍, പ്രകാശ് രാജ്, സലിം കുമാര്‍, ജഗദീഷ്, ടി.ജി.രവി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, കനി കുസൃതി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാവുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍.മെഹ്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു. സമീര്‍ താഹിറാണ് ക്യാമറ ചലിപ്പിക്കുന്നത്. വിഷ്ണു വിജയ് സംഗീതം കൈകാര്യം ചെയ്യുന്നു. എഡിറ്റിങ് നിർവഹിക്കുന്നത് ഷാന്‍ മുഹമ്മദാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com