കോവിഡ് വാക്സിൻ ആണോ കാരണം? നടൻ വിവേകിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു 

സാമൂഹ്യപ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം
വിവേക്/ ട്വിറ്റർ ചിത്രം
വിവേക്/ ട്വിറ്റർ ചിത്രം

മിഴ് നടൻ വിവേകിന്റെ മരണത്തിൽ ദേശീയ മനുഷ്യവകാശ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചു. കോവിഡ് വാക്‌സിൻ എടുത്തതാണ് മരണകാരണമെന്ന തരത്തിൽ പ്രചാരണങ്ങളുണ്ടായിരുന്നു. ഈ പശ്ചാതലത്തിൽ വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യപ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. 

കോവിഡ് വാക്‌സിൻ എടുത്ത് രണ്ട് ദിവസങ്ങൾക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്ന് വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് കോവിഡ് വാക്‌സിൻ എടുത്തതാണ് മരണകാരണമെന്ന തരത്തിൽ പ്രചാരണങ്ങൾ വന്നത്. നടൻ മൻസൂർ അലിഖാൻ ഉൾപ്പെടെ ഇങ്ങനെ ആരോപിക്കുകയുണ്ടായി. അതേസമയം പ്രചാരണം നടത്തിയവർക്കെതിരേ കേസെടുക്കുകയാണ് ചെയ്തത്.  പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന്  ആവശ്യപ്പെട്ടാണ്  മനുഷ്യവകാശ കമ്മീഷന് പരാതി ലഭിച്ചിരിക്കുന്നത്. ദേശീയ കമ്മിഷൻ ഹർജി സ്വീകരിക്കുകയും തുടർ നടപടികളുണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു. 

മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയ നടനാണ് വിവേക്. സാമി, ശിവാജി, അന്യൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹരീഷ് കല്യാൺ നായകനായ ധാരാള പ്രഭു ആണ് ഒടുവിൽ വേഷമിട്ട ചിത്രം. കമൽഹാസന്റെ ഇന്ത്യ 2ലും നടൻ അഭിനയിക്കുന്നുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com