ക്രൂരനായ മൊട്ടത്തലയൻ ഐപിഎസുകാരൻ, പുഷ്പയിലെ വില്ലനായി ഫഹദ് ഫാസിൽ; ഫസ്റ്റ് ലുക്ക് പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th August 2021 12:20 PM  |  

Last Updated: 28th August 2021 12:20 PM  |   A+A-   |  

FAHADH_FAASIL_PUSHPA

പുഷ്പ പോസ്റ്റർ

 

ല്ലു അർജുൻ നായകനാവുന്ന പുതിയ ചിത്രം പുഷ്പ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മലയാളി താരം ഫഹദ് ഫാസിലിന്റെ സാന്നിധ്യം ചിത്രത്തിന് പ്രതീക്ഷയേറ്റുന്നുണ്ട്. ചിത്രത്തിൽ വില്ലൻ റോളിലാണ് ഫ​ഹദ് എത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തിലെ ഫഹദിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. 

വ്യത്യസ്ത ലുക്കിലാണ് താരം എത്തുന്നത്. തല മൊട്ടയടിച്ച് കണ്ണുകളിൽ ക്രൂരത നിറച്ചുകൊണ്ടുള്ളതാണ് പോസ്റ്റർ. ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. എന്തായാലും അല്ലു അർജുന്റെ പുതിയ വില്ലൻ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മികച്ച പ്രതികരണമാണ് ഫഹദിന്റെ ലുക്കിന് ലഭിക്കുന്നത്. 

കള്ളക്കടത്തുകാരന്‍ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിക്കുന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് പുറത്തെത്തുന്നത്. ഉൾവനങ്ങളിൽ ചന്ദനകളളക്കടത്തു നടക്കുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.