'ഒരു പാവം പയ്യനെ 36 ദിവസം, അങ്ങനെ എത്ര എത്ര നിരപരാധികൾ, നിങ്ങളിതെങ്ങോട്ടാണ് പൊലീസ്'

'പൊലീസ് ഒന്നോർക്കുക ജീവിതം എല്ലാർക്കുമുണ്ടെന്നും മാനാഭിമാനങ്ങൾ ആരുടേയും കുത്തക അല്ല'
അരുൺ ​ഗോപി/ ഫേയ്സ്ബുക്ക്
അരുൺ ​ഗോപി/ ഫേയ്സ്ബുക്ക്

പീഡനക്കേസിൽ അറസ്റ്റിലായി 36 ദിവസം ജയിലിൽ കഴിഞ്ഞ് അവസാനം 18കാരൻ നിരപരാധിയാണെന്ന് തെളിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ അരുൺ ​ഗോപി. മൊഴി കേൾക്കുമ്പോൾ ആത്മരോഷം കൊള്ളുന്ന പൊലീസ് ഒന്നോർക്കുക ജീവിതം എല്ലാർക്കുമുണ്ടെന്നും മാനാഭിമാനങ്ങൾ ആരുടേയും കുത്തക അല്ലെന്നുമാണ് അദ്ദേഹം കുറിച്ചത്. ഒരു പാവം പയ്യനെ 36 ദിവസം, അങ്ങനെ എത്ര എത്ര നിരപരാധികളുണ്ടെന്നും അരുൺ ഫേയ്സ്ബുക്കിലൂടെ പറഞ്ഞു. നിങ്ങളിതെങ്ങോട്ടാണ് പൊലീസ് എന്നാണ് അരുൺ ​ഗോപി ചോദിക്കുന്നത്. 

അരുൺ ​ഗോപിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

മൊഴി കേൾക്കുമ്പോൾ ആത്മരോഷം കൊള്ളുന്ന പൊലീസ് ഒന്നോർക്കുക ജീവിതം എല്ലാർക്കുമുണ്ട്... മാനാഭിമാനങ്ങൾ ആരുടേയും കുത്തക അല്ല..!! ഒരു പാവം പയ്യനെ 36 ദിവസം...!! അങ്ങനെ എത്ര എത്ര നിരപരാധികൾ!! കുറ്റം തെളിയപ്പെടുന്നതുവരെ നിരപരാധിയായി  പരിഗണിക്കണമെന്ന്  നിയമം അനുശാസിക്കുന്ന നാട്ടിലാണ് അടിച്ചു അവന്റെ കേൾവിക്കു വരെ തകരാർ സൃഷ്ടിച്ചു നിയമത്തെ എടുത്തു പുറം ചൊറിയുന്നതു..!! നിങ്ങളിതെങ്ങോട്ടാണ് പൊലീസ്..!! പിങ്ക് പൊലീസിന്റെ പങ്ക് നിരപാരിധിയെ പിടിച്ചുപറിക്കാരൻ വരെ ആക്കാൻ എത്തി നിൽക്കുമ്പോൾ ആശങ്കയോട് ചോദിച്ചു പോകുന്നതാണ്..!! നല്ലവരായ പൊലീസുകാർ ക്ഷമിക്കുക..!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com