വ്യാജ ലീവും കൂട്ട അവധിയും വേണ്ട! മണി ഹെയ്സ്റ്റ് റിലീസ് ദിനത്തിൽ അവധി; തൊഴിലാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ കമ്പനി 

വെർവ് ലോജിക് എന്ന കമ്പനിയാണ് ജീവനക്കാർക്ക് റിലീസ് ദിനത്തിൽ തന്നെ സീരീസ് കാണാൻ അവസരമൊരുക്കിയിരിക്കുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ണി ഹെയ്സ്റ്റ് അഞ്ചാം സീസൺ റിലീസ് ചെയ്യുന്ന സെപ്റ്റംബർ 3ന് തൊഴിലാളികൾക്ക് അവധി പ്രഖ്യാപിച്ച് ഇന്ത്യൻ കമ്പനി. ജയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെർവ് ലോജിക് എന്ന കമ്പനിയാണ് ജീവനക്കാർക്ക് റിലീസ് ദിനത്തിൽ തന്നെ സീരീസ് കാണാൻ അവസരമൊരുക്കിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധികൾക്കിടെ പല പ്രശ്നങ്ങൾ ഉണ്ടായിട്ടും വീട്ടിലിരുന്ന് ജോലിചെയ്ത് പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ ഒപ്പം നിന്നതിന് തൊഴിലാളികൾക്കുള്ള കമ്പനിയുടെ പ്രതിഫലമാണിത്. 

'വ്യാജ ലീവ് അപേക്ഷകളും, കൂട്ട അവധികളും, ഫോൺ സ്വിച്ച് ഓഫ് ആകുന്നതും തടയാൻ വേണ്ടി മാത്രമല്ല ഈ തീരുമാനം കൈകൊണ്ടത്, ചില സമയങ്ങളിൽ അവധിയെടുത്ത് ആഘോഷിക്കുന്നത് ജോലിസ്ഥലത്തെ ഊർജത്തിനുള്ള മികച്ച മരുന്ന് കൂടിയാണെന്ന് ഞങ്ങൾക്കറിയാം', കമ്പനിയുടെ സിഇഓ അഭിഷേക് ജയ്ൻ അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള കത്തിൽ കുറിച്ചു. 

ഇന്റലിജൻസിന്റെ വലയിൽ അകപ്പെട്ട റിയോയെ കണ്ടെത്താൻ പ്രൊഫസറും സംഘവും ബാങ്ക് ഓഫ് സ്പെയിൻ കൊള്ളയടിക്കാനെത്തുകയും അതേതുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ് 3,4 സീസണുകളിൽ ചിത്രീകരിച്ചത്. പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തിയ അലീസിയ അദ്ദേഹത്തിന് നേരെ തോക്ക് ചൂണ്ടുന്നിടത്താണ് മണീ ഹീസ്റ്റിന്റെ നാലാം ഭാഗം അവസാനിച്ചത്. റക്കേൽ തന്റെ കൂട്ടാളികൾക്കൊപ്പം ബാങ്ക് ഓഫ് സ്പെയിനിൽ, നെെറോബി കൊല്ലപ്പെട്ടു, അലീസിയയും പ്രൊഫസറും നേർക്കുനേർ,  ഇനിയെന്താകും എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. പത്ത് എപ്പിസോഡുകളായിരിക്കും അഞ്ചാം ഭാഗത്തിലുണ്ടായിരിക്കുക. സീരീസിലെ ഏറ്റവും സംഘർഷഭരിതമായ എപ്പിസോഡുകളായിരിക്കും ഇവ എന്നാണ് ആണിയറപ്രവർത്തകർ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com