'കണ്ണിന് കണ്ണ്, പല്ലിന് പല്ല്'; പൊലീസിനെ പറത്തിയടിച്ച് കടുവ; ടീസർ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2021 11:15 AM  |  

Last Updated: 01st December 2021 12:37 PM  |   A+A-   |  

prithviraj_kaduva_movie_teaser

വീഡിയോ ദൃശ്യം

 

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കടുവ. കോട്ടയം അച്ചായനായ കുറുവച്ചനായി പൃഥ്വിരാജ് എത്തുന്ന കടുവ മാസ് ആക്ഷൻ ചിത്രമാണ്. ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ആരാധകർ. പൃഥ്വിരാജിന്റെ ​ഗംഭീര ആക്ഷൻ രം​ഗമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ആറു വർഷങ്ങൾക്കു ശേഷം ഷാജി കൈലാസ്

ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം  ഷാജി കൈലാസ് മലയാളത്തിൽ മടങ്ങി എത്തുന്ന ചിത്രമാണ് കടുവ. സൂപ്പർഹിറ്റ് ആക്ഷൻ ചിത്രങ്ങളുടെ സംവിധായകന്റെ തിരിച്ചുവരവ് ​ഗംഭീരമായിരിക്കുമെന്നാണ് ടീസർ കണ്ട് ആരാധകരുടെ വിലയിരുത്തൽ. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നു നിർമിക്കുന്ന കടുവയുടെ തിരക്കഥ ജിനു വി. എബ്രഹാം ആണ്. 

വിവേക് ഒബ്റോയ് വില്ലൻ

വിവേക് ഒബ്റോയ് ആണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയിംസ് ഏലിയാസ് മാഞ്ഞിലേടത്ത് എന്ന ഐപിഎസ് ഉദ്യോഗസ്ഥനായി വിവേക് എത്തുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കടുവ. സംയുക്ത മേനോൻ, സിദ്ദിഖ്, വിജയരാഘവൻ, സുദേവ് നായർ, സീമ, അർജുൻ അശോകൻ,കലാഭവൻ ഷാജോൺ, അജു വർഗീസ്, സായ്കുമാർ, ദിലീഷ് പോത്തൻ, രാഹുൽ മാധവ്, ജനാർദനൻ,റീനു മാത്യൂസ്, മീനാക്ഷി, പ്രിയങ്ക നായർ എന്നിവരാണ് അഭിനേതാക്കൾ. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. തെന്നിന്ത്യൻ സംഗീതജ്ഞൻ എസ്. തമൻ ആണ് സംഗീതം.