പ്രമുഖ ​ഗാനരചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്ത്രി അന്തരിച്ചു

രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ആര്‍ആര്‍ആറി'ന് വേണ്ടിയാണ് അദ്ദേഹം അവസാനമായി വരികളെഴുതിയത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ഹൈദരാബാദ്;  പ്രശസ്ത തെലുങ്ക് ഗാനരചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്ത്രി അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ന്യുമോണിയ ബാധിതനായതിനെത്തുടർന്ന് നവംബർ 24നാണ് ശാസ്ത്രിയെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 

ആർആർആർ അവസാന ചിത്രം

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തില്‍ മൂവായിരത്തിലേറെ ഗാനങ്ങളാണ് ശാസ്ത്രി രചിച്ചത്. 1986ല്‍ കെ വിശ്വനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ സിരിവെന്നല എന്ന ചിത്രത്തിലെ ഗാനമാണ് ശാസ്ത്രിയെ പ്രശസ്തനാക്കിയത്. ചിത്രത്തിലെ ഗാനങ്ങള്‍ വിജയമായതോടെ സിരിവെണ്ണല എന്ന പേരും ശാസ്ത്രി തന്റെ പേരിനൊപ്പം ചേര്‍ത്തു. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ആര്‍ആര്‍ആറി'ന് വേണ്ടിയാണ് അദ്ദേഹം അവസാനമായി വരികളെഴുതിയത്. 

ആന്ധ്ര പ്രദേശ് സർക്കാരിന്റെ 11 നന്ദി അവാർഡുകളും നാല് ഫിലിം ഫെയർ അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്. 2019 ൽ അദ്ദേഹത്തെ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു. തെലുങ്ക് സിനിമയിലെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നത്. വെങ്കടേഷ് ദ​ഗ്​ഗുബാട്ടി, സിദ്ധാർത്ഥ്, തമൻ തുടങ്ങിയ നിരവധി പേർ ആദരാഞ്ജലികൾ നേർന്നുകൊണ്ട് കുറിപ്പുകൾ പങ്കുവച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com