നടൻ അർജുനെതിരെ തെളിവില്ല, മീടൂ കേസിൽ നടന് പൊലീസിന്റെ ക്ലീൻ ചീറ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2021 03:14 PM  |  

Last Updated: 01st December 2021 03:14 PM  |   A+A-   |  

arjun_sarjaa_me_too

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

ബം​ഗളൂരു; മീ ടൂ ആരോപണക്കേസിൽ തെന്നിന്ത്യൻ നടൻ അർജുൻ സർജയ്ക്ക് പൊലീസിന്റെ ക്ലീൻ ചീറ്റ്. മൂന്നു വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിൽ താരത്തിനെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. 2018ലാണ് താരത്തിനെതിരെ ആരോപണവുമായി തെന്നിന്ത്യൻ സിനിമകളിൽ സജീവമായ ഒരു മലയാളി നടി രം​ഗത്തെത്തിയത്. 

വിവാദമായ കിടപ്പറ രം​ഗം

‘വിസ്മയ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ റിഹേഴ്‌സൽ സമയത്ത് അർജുൻ മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. സിനിമയിൽ അർജുന്റെ ഭാര്യയുടെ വേഷത്തിലാണ് നടി അഭിനയിച്ചത്. സാമൂഹിക മാധ്യമത്തിലൂടെയാണ് അർജുനെതിരെ നടി രം​ഗത്തെത്തിയത്. തുടർന്ന് കബൺപാർക്ക് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. 

Malayalam Film News | Read Latest Cinema News, Film News - Samakalika Malayalam

തെളിവുകളുടെ അഭാവത്തിൽ അർജുൻ സർജയെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഫസ്റ്റ് അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതായി പൊലീസ് അറിയിച്ചു. 30 പേജ് വരുന്ന റിപ്പോർട്ടിൽ വിസ്മയ സിനിമയുടെ സംവിധായകൻ നിർമാതാവ് ഉൾപ്പടെ പത്ത് പേരുടെ മൊഴികളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ആരോപണത്തിനെതിരെ അർജുൻ

കിടപ്പറ ദൃശ്യങ്ങളിലാണ് ഞാന്‍ അവരെ ലൈംഗികമായി ആക്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നത്. ഈ രംഗങ്ങള്‍ വലിയ യൂണിറ്റിനു മുന്നിലാണ് ഷൂട്ട് ചെയ്തിരുന്നത്. ആ സമയത്ത് ഒരാളോട് എങ്ങനെയാണ് മോശമായി പെരുമാറുന്നത്. പലസമയങ്ങളിലും വീട്ടില്‍ നിന്നുകൊണ്ടുവരുന്ന ഭക്ഷണം പങ്കുവയ്ക്കാന്‍ വരെ അവരെ ക്ഷണിച്ചിരുന്നു- എന്നാണ് അര്‍ജുന്‍ തന്റെ സ്റ്റേറ്റ്‌മെന്റില്‍ പറഞ്ഞു.