'പറയാതെ എന്നെ ഒഴിവാക്കി'; വിജയ് സേതുപതി സിനിമയ്ക്കെതിരെ ഇളയരാജയുടെ പരാതി

കടൈസി വിവസായിയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോഴാണ് തന്നെ ഒഴിവാക്കിയ കാര്യം അറിഞ്ഞത് എന്നാണ് ഇളയരാജ പറയുന്നത്
'പറയാതെ എന്നെ ഒഴിവാക്കി'; വിജയ് സേതുപതി സിനിമയ്ക്കെതിരെ ഇളയരാജയുടെ പരാതി

ടൻ വിജയ് സേതുപതി അഭിനയിച്ച സിനിമയ്ക്കെതിരെ പരാതിയുമായി സം​ഗീത സംവിധായകൻ ഇളയരാജ രം​ഗത്ത്. എം മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന കടൈസി വിവസായി എന്ന ചിത്രത്തിനെതിരെയാണ് പരാതി. ചിത്രത്തില്‍ നിന്ന് തന്നെ നീക്കം ചെയ്തത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ തമിഴ്‌നാട് മ്യൂസിക് യൂണിയനില്‍ പരാതി നല്‍കി. 

ഈണത്തിൽ മാറ്റം വരുത്താൻ തയാറായില്ല

കടൈസി വിവസായിയിൽ ആദ്യം സം​ഗീത സംവിധാനയകനായി തീരുമാനിച്ചി‌രുന്നത് ഇളയരാജയെ ആയിരുന്നു. എന്നാല്‍ അദ്ദേഹം ചിട്ടപ്പെടുത്തിയ ഈണങ്ങളില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തൃപ്തരായില്ല. തുടർന്ന് ഇളയരാജയോട് ഈണത്തിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടെങ്കിലും ഇതിന് തയാറായില്ല. തുടർന്നാണ്  സന്തോഷ് നാരായണനെ ചിത്രത്തിന്റെ സം​ഗീത ചിട്ടപ്പെടുത്താൻ ഏൽപ്പിച്ചത്.  

ട്രെയിലറിൽ സന്തോഷ് നാരായണന്റെ പേര്

കടൈസി വിവസായിയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോഴാണ് തന്നെ ഒഴിവാക്കിയ കാര്യം അറിഞ്ഞത് എന്നാണ് ഇളയരാജ പറയുന്നത്.  ട്രെയിലറിൽ സന്തോഷ് നാരായണന്റെ പേരാണ് സം​ഗീത സംവിധായകന്റെ സ്ഥാനത്തുള്ളത്. തന്റെ അനുവാദമോ അറിവോ കൂടാതെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ നീക്കം നടത്തിയതെന്ന് ഇളയരാജ ആരോപിക്കുന്നു. ഈ മാസം ചിത്രം റിലീസ് തീരുമാനിച്ചിരിക്കുന്നതിനാൽ ഇളയരാജയുടെ പരാതി സിനിമയെ പ്രതിസന്ധിയിലാക്കാൻ സാധ്യതയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com