'പണം തരുന്ന സിനിമയെ പുകഴ്ത്തും തരാത്തവയെ ഇകഴ്ത്തും'; ഗ്രൂപ്പുകളും സൈറ്റുകളും നിരോധിക്കണമെന്ന് രഞ്ജിത്ത് ശങ്കർ

സിനിമയെടുക്കുന്ന നിർമാതാക്കൾ ഇത് സഹായകമാകുമെന്നും അദ്ദേഹം കുറിച്ചു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ണം വാങ്ങി സിനിമയെ പുകഴ്ത്തലും പണം തരാത്തവയെ ഇകഴ്ത്തുകയും ചെയ്യുന്ന സോഷ്യൽ മീഡിയയിലെ ​ഗ്രൂപ്പുകളെയും സൈറ്റുകളെയും കണ്ടെത്തി സർക്കാർ നിരോധിക്കണം എന്നാവശ്യവുമായി സംവിധായകൻ രഞ്ജിത്ത് ശങ്കർ. സിനിമയെടുക്കുന്ന നിർമാതാക്കൾ ഇത് സഹായകമാകുമെന്നും അദ്ദേഹം കുറിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് പ്രതികരണം. 

രഞ്ജിത്ത് ശങ്കറിന്റെ കുറിപ്പ്

പണം തരുന്ന സിനിമക്ക് പുകഴ്ത്തലും പണം തരാത്തവക്ക് ഇകഴ്ത്തലും ചെയ്യുന്ന ഗ്രൂപ്പുകളും സൈറ്റുകളും സർക്കാര് കണ്ടെത്തി നിരോധിക്കുന്നത് സിനിമയെടുക്കുന്ന പ്രൊഡ്യൂസർമാർക്ക് വലിയ ആശ്വാസം ആയിരിക്കും.- രഞ്ജിത്ത് ശങ്കർ പറഞ്ഞു. മോഹൻലാൽ- പ്രിയദർശൻ സിനിമ മരക്കാറിനെ തകർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന ആരോപണം ശക്തിപ്പെടുന്നതിനിടെയാണ് രഞ്ജിത്ത് ശങ്കറിന്റെ കുറിപ്പ് എത്തിയത്. 

വിമർശകർക്കുള്ള മറുപടി

പോസ്റ്റിന് താഴെ രഞ്ജിത്ത് ശങ്കറെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ എത്തി. ആളുകൾ സിനിമക്ക് വരുന്നത് നിരോധിച്ചാൽ എങ്ങനെ ഉണ്ടാകും?? സാറേ, വ്യക്തി സ്വാതന്ത്ര്യം എന്താ എന്ന് ചെന്ന് പഠിക്ക് എന്നായിരുന്നു ഒരാളുടെ കമന്റ്. അഭിപ്രായം പറയുന്നതല്ല,പണം തന്നതിൻ്റെയും തരാത്തതിൻ്റെയും പേരിൽ പല നവ മാധ്യമങ്ങൾ പറയുന്ന "അഭിപ്രായങ്ങളെ" കുറിച്ചാണ് പറഞ്ഞത്.- എന്നാണ് ഇതിന് മറുപടിയായി രഞ്ജിത്ത് കുറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com