ജീവിതത്തിലെ രഹസ്യം വെളിപ്പെടുത്തുന്ന ചിത്രമെന്ന് അന്ന; കൂടെയുള്ളത് കാമുകനോ എന്ന് ആരാധകർ; വൈറൽ

കൈ കോർത്ത് പിടിച്ച് ഇരിക്കുന്ന ചിത്രത്തിൽ കൂടെയുള്ള ആളുടെ മുഖം വ്യക്തമല്ല
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനം കവർന്ന നടിയാണ് അന്ന രാജൻ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത് താരം ഇന്നലെ പങ്കുവച്ച ചിത്രങ്ങളാണ്.

ആൺ സുഹൃത്തിനൊപ്പമുള്ള ചിത്രം

ആൺ സുഹൃത്തിനൊപ്പം ഇരിക്കുന്ന അന്നയാണ് ചിത്രത്തിൽ. കൈ കോർത്ത് പിടിച്ച് ഇരിക്കുന്ന ചിത്രത്തിൽ കൂടെയുള്ള ആളുടെ മുഖം വ്യക്തമല്ല. ‘അവ്യക്തമായ ചിത്രം ജീവിതത്തിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു’ എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായി. 

അന്നയുടെ കാമുകനോ?

കമന്റ് ഓഫ് ആക്കിവച്ചുകൊണ്ടാണ് അന്ന രഹസ്യം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പങ്കുവച്ചത്. അതോടെ ആരാധക ​ഗ്രൂപ്പുകളിൽ വലിയ ചർച്ചയാവുകയാണ് ചിത്രം. അന്നയുടെ കാമുകനാണോ ചിത്രത്തിലുള്ളത് എന്നാണ് ആരാധകരുടെ പ്രധാന സംശയം. താരം മറുപടി തരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

അയ്യപ്പനും കോശിയും എന്ന സിനിമയിൽ പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷമായിരുന്നു അന്ന ഏറ്റവും ഒടുവിലായി സിനിമയിൽ അവതരിപ്പിച്ചത്. ഇടുക്കി ബ്ലാസ്റ്റേർസ്, രണ്ട് തുടങ്ങിയ ചിത്രങ്ങളാണ് അന്നയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com